2013-10-24 19:28:15

രണ്ടു മെത്രാന്മാരെ
പാപ്പാ അഭിഷേചിച്ചു


24 ഒക്ടോബര്‍ 2013, വത്തിക്കാന്‍
മെത്രാഭിഷേക കര്‍മ്മത്തിന് പാപ്പാ ഫ്രാന്‍സിസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ഒക്ടോബര്‍ 24-ാം തിയതി വ്യാഴാഴ്ച പ്രാദേശിക സമയം വൈകുന്നേരം
4.30-ന് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിമദ്ധ്യേയാണ് വത്തിക്കാന്‍റെ പ്രവര്‍ത്തകരായിരുന്ന രണ്ടു വൈദികരെ പാപ്പാ മെത്രാപ്പോലീത്താമാരായി അഭിഷേചിച്ചത്.

പശ്ചിമാഫ്രിക്കയിലെ ഘാനയിലേയ്ക്കുള്ള അപ്പസ്തോലിക സ്ഥാനപതിയായി നിയമിതനായ ഫ്രഞ്ചുകാരന്‍ മോണ്‍സീഞ്ഞോര്‍ ഷോണ്‍ മാരി സ്പീച്ച്, റോമിലെ പൊന്തിഫിക്കല്‍ അക്കാഡമിയുടെ പ്രസിഡന്‍റായി നിയുക്തനായ ഇറ്റലിക്കാരന്‍ മോണ്‍സീഞ്ഞോര്‍ ജംപിയെരോ ഗ്ലോഡര്‍ എന്നവരെയാണ് മെത്രാപ്പോലീത്താ സ്ഥാനത്തേയ്ക്ക് പാപ്പാ അഭിഷേകംചെയ്യുന്നത്.

അഭിഷിക്തന്‍ മോണ്‍സീഞ്ഞോര്‍ സ്പീച്ച് (56 വയസ്സ്), ഫ്രാന്‍സിലെ സ്രാസ്ബൂര്‍ഗ് അതിരൂപതാംഗമാണ്. ഘാനയുടെ അപ്പസ്തോലിക നൂണ്‍ഷ്യോ സ്ഥാനമേല്‍ക്കുന്ന ആര്‍ച്ചുബിഷപ്പ് സ്പീച്ച് സൂല്‍ച്ചിയുടെ സ്ഥാനികമെത്രാപ്പോലീത്തയുമാണ്. നവാഭിഷിക്തന്‍ ജംപിയെരോ ഗ്ലോഡര്‍ (59 വയസ്സ്) ഈറ്റലിയിലെ പാദുവാ രൂപതാംഗമാണ്. തേല്‍ദേയുടെയുടെ സ്ഥാനകമെത്രാപ്പോലീത്ത കൂടിയായ ഇദ്ദേഹം റോമിലെ പൊന്തിഫിക്കല്‍ അക്കാഡമികളുടെ പ്രസിഡന്‍റായി സേവാനമനുഷ്ഠിക്കും.
Reported : nellikal, sedoc









All the contents on this site are copyrighted ©.