2013-10-24 19:51:23

ജീവിതത്തിനുണ്ടാകേണ്ട
പരിത്യാഗത്തിന്‍റെ മാനം


24 ഒക്ടോബര്‍ 2013, വത്തിക്കാന്‍
മനുഷ്യജീവിതത്തിന് പരിത്യാഗത്തിന്‍റെ മാനമുണ്ടെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.

ഒക്ടോബര്‍ 24-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തിലാണ് പാപ്പാ ക്രൈസ്തവ ജീവിതത്തെ പരിത്യാഗത്തിന്‍റെ പ്രതീകമെന്ന് വിശേഷിപ്പിച്ചത്.

ക്രൈസ്തവന്‍റെ ജീവിതം പരിത്യാഗത്തിന്‍റേതാണെന്നും,
സ്വയം പരിത്യജിച്ചുകൊണ്ടും ജീവിതക്കുരിശുകള്‍ വഹിച്ചുകൊണ്ടും ക്രിസ്തുവിനെ അനുഗമിക്കാതെ ജീവിതവിജയം നേടാന്‍ മറ്റുമാര്‍ഗ്ഗമില്ലെന്നും പാപ്പാ സമ്മേളനത്തില്‍ പ്രസ്താവിച്ചു.

ലത്തീന്‍, അറബി, ചൈനീസ് ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ @ pontifex എന്ന ഹാന്‍ഡിലില്‍ ടിറ്റ്ചെയ്യുന്ന പാപ്പാ ജീവല്‍ബന്ധിയായ സാരോപദേശങ്ങളാണ് അനുദിനം കണ്ണിചേര്‍ക്കുന്നത്.

Ut sit quis christifidelis, omnia sibi renuntiare necessest tum subire crucem gerereque cum Iesu. Altera neutiquam praestatur semita.

Being a Christian means renouncing ourselves, taking up the cross and carrying it with Jesus. There is no other way.

أن نكون مسيحيين يعني التخلي عن ذاتنا، ومعانقة الصليب وحمله مع يسوع. لا يوجد طريق اخر.
Reported : nellikal, sedoc









All the contents on this site are copyrighted ©.