2013-10-23 19:16:54

പാപ്പാ ഫ്രാന്‍സിസ്
‘ക്വിരിനാല്‍’ സന്ദര്‍ശിക്കും


23 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പാപ്പാ ഫ്രാന്‍സിസ് ഇറ്റാലിന്‍ പ്രസിഡന്‍റിനെ സന്ദര്‍ശിക്കുമെന്ന്, പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. നവംമ്പര്‍ 14-ാം തിയതിയാണ് പാപ്പാ ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ്ജിയോ നെപ്പോളിത്താനോയെ സന്ദര്‍ശിക്കുന്നത്. വത്തിക്കാനില്‍നിന്നും 4 കിലോമീറ്റര്‍ അകലെയുള്ള പുരാതനമായ ‘ക്വിരിനാലെ കൊട്ടാര’ത്തിലാണ് ഇറ്റാലിയന്‍ പ്രസിഡന്‍റിന്‍റെ താമസം. വത്തിക്കാനില്‍വന്ന് ജൂണ്‍ 8-ാം തിയതി പാപ്പായെ സന്ദര്‍ശിച്ച രാഷ്ട്രത്തലവനോടുള്ള പ്രതിനന്ദിയാണ് പാപ്പായുടെ ഇദംപ്രഥമമായ സന്ദര്‍ശനമെന്നും ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഏഴു കുന്നുകളില്‍ സ്ഥാപിതമായ പുരാതന റോമന്‍ പട്ടണത്തിന്‍റെ ഏറ്റവും ഉയരംകൂടിയ കുന്നാണ് ക്വിരിനാലെ. അതിന്‍റെ മുകളില്‍ റോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് 3-ാം നൂറ്റാണ്ടില്‍ പണിതുയര്‍ത്തിയതാണ് ആദ്യരൂപം. പിന്നീട് കരാഫാ പ്രഭുകുടുംബം അത് കൈക്കലാക്കി. 14-ാം നൂറ്റാണ്ടില്‍ അത് വത്തിക്കാന്‍റെ അധീനതയിലായി. 1583-ല്‍ ഗ്രിഗരി 13-ാമന്‍ പാപ്പായാണ് 111 ചതുശ്രമീറ്റര്‍ വിസ്തൃതിയുള്ള ഇന്നത്തെ കുരിനാലെ കൊട്ടാരം Palazzo del Quririnale പണിയിപ്പിച്ചത്. വലുപ്പംകൊണ്ടും മനോഹാരിതകൊണ്ടും ലോകത്തെ 6-ാമത്തെ കൊട്ടാരമാണെന്നും, ഒപ്പം ഏറ്റവും വിസ്തൃതവും മനോഹരവുമായ രാഷ്ട്രത്തലവന്‍റെ മന്ദരവും ക്വിരിനാലെയാണെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായി ഒത്താവിയാനോ മാസ്ച്ചെരീനോ, കാര്‍ലോ മദേര്‍ണോ, ഫ്രന്‍ച്ചേസ്ക്കോ ബൊറൊമീനി എന്നിവരാണ് കുരീനാലിന്‍റെ വാസ്തുവിദഗ്ദ്ധന്മാര്‍.
Reported : nellikal, sedoc








All the contents on this site are copyrighted ©.