2013-10-23 19:48:00

കുടിയേറ്റനയങ്ങള്‍ ലഘൂകരിച്ച്
ദുരന്തങ്ങള്‍ ഒഴിവാക്കുക


23 ഒക്ടോബര്‍ 2013, ബ്രസ്സെല്‍സ്
കുടിയേറ്റ നിയമങ്ങള്‍ ലഘൂകരിക്കണമെന്ന്, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ സെക്രട്ടറി ജനറള്‍, ഗായ് റൈഡര്‍ പ്രസ്താവിച്ചു. ഒക്ടോബര്‍ 22-ാം തിയതി ചൊവ്വാഴ്ച ബ്രസ്സെല്‍സ്സില്‍ സമ്മേളിച്ച യൂറോപ്യന്‍ യൂണിയന്‍റെ തൊഴില്‍ നിയമങ്ങള്‍ക്കായുള്ള കമ്മിഷന് Commission for International Labour Regulations of EU അയച്ച സന്ദേശത്തിലാണ് ഐക്യരാഷ്ട്ര സഭയുടെ വക്താവ്, റൈഡര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മെച്ചപ്പെട്ട ജീവിത ചുറ്റുപാടുകള്‍ തേടി യൂറോപ്പിലേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്നും, ഇറ്റലിയിലെ ലാമ്പെദൂസാപോലുള്ള ഭീകരമായ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍, കുടിയേറ്റനിയമങ്ങള്‍ കൂടുതല്‍ അയവുള്ളതാക്കണമെന്ന് സമ്മേളനത്തിനു നല്കിയ വീഡിയോ സന്ദേശത്തില്‍ റൈഡര്‍ അഭിപ്രായപ്പെട്ടു.
കുടിയേറ്റ മേഖലയിലെ തൊഴില്‍ദാതാക്കള്‍ വീടുകളായിരുന്നാലും തൊഴില്‍ശാലയായിരുന്നാലും, അടിസ്ഥാന തൊഴില്‍ നിയമങ്ങളും മനുഷ്യാവകാശ നിബന്ധനകളും മാനിക്കേണ്ടതാണെന്നും റൈഡര്‍ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

കുടിയേറ്റമേഖലയില്‍ തൊഴില്‍ നിയമങ്ങള്‍ ക്രമമായി നടപ്പാക്കുകയാണെങ്കില്‍, നിര്‍ബന്ധിത തൊഴില്‍ സംരംഭങ്ങളും പീഡനങ്ങളും ഒഴിവാക്കി സാമൂഹ്യനീതി നടപ്പാക്കാനാവുമെന്നും യുഎന്നിന്‍റെ വക്താവ് പ്രസ്താവിച്ചു.
Photo : Guy Rider, Director General of ILO
Reported : nellikal, sedoc








All the contents on this site are copyrighted ©.