18 ഒക്ടോബര്‍ 2013, വത്തിക്കാന്‍ വലിയ നോമ്പുകാലത്ത് റോമന്‍ കൂരിയായിലെ അംഗങ്ങള്‍ക്കുവേണ്ടിയുള്ള
ധ്യാനം അല്‍ബാനോയില്‍ നടത്താന്‍ ഫ്രാന്‍സിസ്‍ മാര്‍പാപ്പ നിശ്ചയിച്ചു. വലിയ നോമ്പുകാലത്തെ
ആദ്യവാരമാണ് റോമന്‍ കൂരിയാ അംഗങ്ങള്‍ക്കുവേണ്ടി ധ്യാനം സംഘടിപ്പിക്കാറ്. വത്തിക്കാനില്‍
തന്നെ ധ്യാനം നടത്തുന്ന പതിവില്‍ നിന്നു വ്യത്യസ്തമായാണ് ഇത്തവണ റോമില്‍ നിന്ന് ഏകദേശം
30 കിലോമീറ്റര്‍ ദൂരെയുള്ള അല്‍ബാനോയില്‍ ധ്യാനം നടത്താന്‍ പാപ്പായുടെ തീരുമാനം. 2014
മാര്‍ച്ച് 9 മുതല്‍ 14 വരെ അല്‍ബാനോയില്‍ പൗളിന്‍ സന്ന്യസ്ത സഭയുടെ ധ്യാന കേന്ദ്രത്തിലാണ്
(“Casa del Divin Maestro”) ധ്യാനം നടക്കുക. റോമാ രൂപതയിലെ മോണ്‍. ആഞ്ചലോ ദെ ദൊനാതിസാണ്
ധ്യാനഗുരു. കൂടുതല്‍ ആത്മീയാരൂപിയില്‍ ധ്യാനം നടത്താനാണ് ജോലിസ്ഥലത്ത് നിന്ന് ദൂരെ മാറി
കൂടുതല്‍ നിശബ്ദവും ഏകാന്തവുമായ സ്ഥലത്ത് ധ്യാനം നടത്താന്‍ പാപ്പ തീരുമാനിച്ചതെന്ന് വത്തിക്കാന്‍റെ
ഒരു പ്രസ്താവന അറിയിച്ചു.