2013-10-17 17:57:17

ബിഷപ്പ് റഫി മഞ്ഞളി
അലാഹാബാദ് രൂപതയുടെ മെത്രാന്‍


17 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വാരണാസിയുടെ മെത്രാനായിരുന്ന ബിഷപ്പ് റഫി മഞ്ഞളിയെയാണ് അലഹബാദിന്‍റെ പുതിയ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. ഒക്ടോബര്‍ 17-ാം തിയതി വ്യാഴാഴ്ച രാവിലെ ഇതുസംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനില്‍ നടന്നു.

കേരളത്തിലെ തൃശ്ശൂര്‍ സ്വദേശിയും സീറോ-മലബാര്‍ അതിരൂപതാംഗവുമാണ് അലഹബാദിന്‍റെ നിയുക്തമെത്രാന്‍, റഫി മഞ്ഞളി. വടക്കെ ഇന്ത്യയിലെ ആഗ്രരൂപതിയില്‍ മിഷണറിയായി പ്രവര്‍ത്തിക്കുമ്പോഴാണ് അദ്ദേഹത്തെ ബനഡിക്ട് 16-ാമന്‍ പാപ്പ 2007-ല്‍ വാരണാസിയുടെ മെത്രാനായി ആദ്യം നിയോഗിച്ചത്.

ബിഷപ്പ് ഇസിദോര്‍ ഫെര്‍ണാണ്ടസ് അലഹാബാദിന്‍റെ ഭരണസാരഥ്യത്തില്‍നിന്നും 2013-ല്‍ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന്, ആജ്മീറിന്‍റെ വിശ്രമജീവിതത്തിലായിരുന്ന മുന്‍മെത്രാന്‍ ഇഗ്നേഷ്യസ് മെനേസിസ് അലഹബാദിന്‍റെ അപ്പസോതിലിക്ക് അഡ്മിനിസ്ട്രേറ്ററായി പാപ്പാ ബനഡിക്ടാണ് നിയോഗിച്ചിരുന്നു.
Reported : nellikal, sedoc








All the contents on this site are copyrighted ©.