2013-10-17 20:17:27

ബക്രീദിന് തിളക്കംകുറഞ്ഞെന്ന്
പാത്രിയര്‍ക്കിസ് ത്വാല്‍


17 ഒക്ടോബര്‍ 2013, ജരൂസലേം

ബലിപ്പെരുന്നാളിന്‍റെ തിളക്കംകുറച്ചത് വംശീയകലാപമെന്ന് ജരൂസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കിസ്, ഫവദ് ത്വാല്‍ സന്ദേശത്തിലൂടെ പ്രസ്താവിച്ചു. മുസ്ലിം സഹോദരങ്ങള്‍ ലോകമെമ്പാടും ഈ ദിനങ്ങളില്‍ ആചരിച്ച ബക്രിദ്, ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് അയച്ച സന്ദേശത്തിലാണ് പാത്രിയര്‍ക്കിസ് ത്വാല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും ബക്രീദ് ആഘോഷങ്ങളില്‍ പതിച്ചിരിക്കുന്ന കലാപത്തിന്‍റെ കരിനിഴല്‍ നീക്കാന്‍, വിശിഷ്യാ മദ്ധ്യപൂര്‍വ്വദേശത്തെ രാഷ്ട്രീയ ചുറ്റുപാടുകള്‍ മെച്ചപ്പെടുത്താന്‍ എല്ലാ മതസ്ഥരും ഒത്തുചേര്‍ന്ന് ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ത്വാല്‍ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
അബ്രഹം തന്‍റെ പുത്രനെ ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ സന്നദ്ധമായ ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും സ്മരണകളുയര്‍ത്തുന്ന തിരുനാളിന്‍റെ സന്തോഷം കെട്ടുപോകാന്‍ മദ്ധ്യപൂര്‍വ്വദേശത്തെയും വിശുദ്ധ നാട്ടിലെയും സാമൂഹ്യ-രാഷ്ട്രീയ സ്ഥിതിഗതികള്‍ കാരണമാക്കിയിട്ടുണ്ടെന്ന് സന്ദേശത്തില്‍ പാത്രയാര്‍ക്കിസ് ത്വാല്‍ ചൂണ്ടിക്കാട്ടി.
Reported : nellikal, sedoc









All the contents on this site are copyrighted ©.