2013-10-17 20:09:42

പ്രാര്‍ത്ഥന പ്രതിവാരം
ഒരുമണിക്കൂര്‍ മതിയാവില്ല


17 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ആഴ്ചയില്‍ ഒരുമണിക്കൂര്‍ മാത്രമായി പ്രാര്‍ത്ഥന ചുരുക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
ഒക്ടോബര്‍ 17-ാം വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തിലാണ് അനുദിനം ദൈവവുമായുള്ള വ്യക്തിബന്ധമായി പ്രാര്‍ത്ഥന വളര്‍ത്തിയെടുക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചത്. ഞായറാഴ്ച ഒരു മണിക്കൂര്‍ പരിപാടിയായി പ്രാര്‍ത്ഥനയെ ചുരുക്കരുതെന്നും, അതില്‍ ലുബ്ധുകാണിക്കരുതെന്നും പാപ്പാ ട്വിറ്റ് സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

ലത്തീന്‍, അറബി, ചൈനീസ് ഉള്‍പ്പെടെ 9 ഭാഷകളില്‍ അനുദിന ജീവിതത്തിനുതകുന്ന സാരോപദേശങ്ങളാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ഫ്രന്‍സിസ് പങ്കുവയ്ക്കുന്നത്.
Our prayer cannot be reduced to an hour on Sundays. It is important to have a daily relationship with the Lord.
Oratio minime intra horam—singulis, inquam, diebus dominicis—circumscribi potest. Magni ponderis est quotidie amicitiam cum Iesu confirmare.
لا يمكن اختزال صلاتنا إلى ساعة واحدة، يوم الأحد؛ فمن المهم أن يكون لنا علاقة يومية مع الرب.

Reported : nellikal, sedoc








All the contents on this site are copyrighted ©.