2013-10-17 20:26:22

ദാരിദ്ര്യത്തിനു കാരണം
രാഷ്ട്രീയ അനാസ്ഥ


17 ഒക്ടോബര്‍ 2013, ബസ്സെല്‍സ്
രാഷ്ട്രീയ ഉത്തരവാദിത്വമില്ലായ്മയുടെ പ്രത്യാഘാതമാണ് ദാരിദ്ര്യമെന്ന്, ‘കാരിത്താസ്’ ആഗോള ഉപവി പ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍, ഗോണ്‍സാലോ ഡോപ്ച്ചെ പ്രസ്താവിച്ചു. ഒക്ടോബര്‍ 16-ാം തിയതി ഐക്യരാഷ്ട്ര സംഘട ആചരിച്ച ‘ലോക ഭക്ഷൃദിന’ത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഡോപ്ച്ചെ ഇങ്ങനെ പരാമര്‍ശിച്ചത്.

മനുഷ്യന് ജീവിക്കാവുന്ന ചുറ്റുപാടുകളുടെ സുരക്ഷ ഭൂമിയില്‍ ഉണ്ടെങ്കിലും കലുഷിതമാകുന്ന സാമൂഹ്യ-രാഷ്ട്രീയ പരിസരമാണ് അതിന് വിഘാതമായി നിലക്കുന്നതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. ലോകത്ത് പൊന്തിവരുന്ന നിരുത്തരവാദിത്വപരമായ രാഷ്ട്രീയനീക്കങ്ങളും വംശീയ വര്‍ഗ്ഗീയ കലാപങ്ങളുമാണ് ഇന്നത്തെ ദാരിദ്ര്യാവസ്ഥയ്ക്ക് കാരണമെന്ന് ഡോപ്ച്ചെ പ്രസ്താവിച്ചു. സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യാന്തരീക്ഷം നഷ്ടമാകുമ്പോള്‍ ജീവിതക്ലേശങ്ങളുടെയും വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെ ചുറ്റുവട്ടം വികസിച്ച്, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ലോകത്ത് പൂര്‍വ്വാധികം വര്‍ദ്ധിച്ചുവരുന്നുണ്ടെന്നും ഡോപ്ച്ചെ ചൂണ്ടിക്കാട്ടി.

പാവങ്ങളെയും കുടിയേറ്റക്കാരെയും തുണയ്ക്കുകയും, യുദ്ധം പ്രകൃതിക്ഷേഭം, വംശീയ കലാപം എന്നിവയുടെ കെടുതിയില്‍പ്പെട്ട് ഉഴലുന്നവരെ അടിയന്തിരമായി സഹായിക്കുയും ചെയ്യുന്ന ആഗോള സംഘടനയാണ് ബല്‍ജിയം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘കാര്‍ത്താസ് ഇന്‍റെര്‍നാഷണല്‍’.
Reported : nellikal, sedoc








All the contents on this site are copyrighted ©.