2013-10-16 18:06:57

സഹകരണമേഖല ഉണര്‍ന്നാല്‍
ഭക്ഷൃസുരക്ഷ ഉറപ്പുവരുത്താം


16 ഒക്ടോബര്‍ 2013, റോം
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കാര്‍ഷിക മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന്,
ആഗോള കാര്‍ഷിക സഹകരണ കൂട്ടായ്മയുടെ പ്രസിഡന്‍റ്, പൗളിന്‍ ഗ്രീന്‍ പ്രസ്താവിച്ചു. സഹകരണ പ്രസ്ഥാനത്തിലൂടെ കാര്‍ഷിക മേഖലയില്‍ ഭക്ഷൃോല്പന്നങ്ങളുടെ വര്‍ദ്ധനവും, അവയുടെ മെച്ചപ്പെട്ട
സംഭരണ-വിതരണ സംവിധാനങ്ങളും നടപ്പിലാക്കിക്കൊണ്ട്, ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന യത്നത്തില്‍ സഹകരണമേഖലയ്ക്കു പങ്കുചേരാനാകുമെന്ന് ഫാവോയുമായി കക്ഷിചേര്‍ന്ന സഹകരണ പ്രസ്താനത്തിന്‍റെ ഔദ്യോഗിക കരാര്‍ സഹായകമാകുമെന്നും ഗ്രീന്‍ ചൂണ്ടിക്കാട്ടി.

ഐക്യ രാഷ്ട്ര സംഘടന ഉന്നംവയ്ക്കുന്ന ആഗോള സുസ്ഥിതി വികസന പദ്ധതിയില്‍ കാര്‍ഷിക മേഖലയിലെ
എല്ലാ സഹകരണ പ്രസ്ഥാനങ്ങളും കൈകോര്‍ത്തു പരിശ്രമിക്കുകയാണെങ്കില്‍ ഭക്ഷൃസുരക്ഷയുടെയും പോഷകാഹാര വര്‍ദ്ധനവിന്‍റെയും മേഖലയില്‍ അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കുമെന്ന് ഫാവോയുടെ റോം ആസ്ഥാനത്ത് ഒക്ടോബര്‍ 15-ാം തിയതി ചേര്‍ന്ന സമ്മേളനത്തില്‍ പാവ്ലിന്‍ ഗ്രീന്‍ പ്രസ്താവിച്ചു.

ഭക്ഷൃോല്പനങ്ങളുടെ കാര്യത്തില്‍ രാഷ്ട്രങ്ങളില്‍ വേണ്ടുവോളം സംഭരണ ശേഷിയില്ലായ്മയും കാലാവസ്ഥാ കെടുതി, ജലക്ഷാമം എന്നിവയും, മൂലമുണ്ടാകുന്ന കൃഷിനാശം എന്നിവ കാര്‍ഷിക മേഖലയെ എന്നും ബാധിക്കുന്ന പരിഹാര്യമായ പ്രശ്നങ്ങളാണെന്ന് ഗ്രീന്‍ ചൂണ്ടിക്കാട്ടി. സഹകരണ പ്രസ്ഥാനങ്ങളെ സജീവമാക്കിക്കൊണ്ടും, പിന്‍തുണച്ചുകൊണ്ടും ആഗോള ഭക്ഷസുരക്ഷാ പദ്ധതിയിലും ദാരിദ്ര്യനിര്‍മ്മാജ്ജന യത്നത്തിലും പങ്കുചേരാനാകുമെന്ന് സഹകരണ മേഖലയുടെ ആഗോള പ്രസിഡന്‍റ്, പൗളിന്‍ ഗ്രീന്‍ സമ്മേളനത്തില്‍ പ്രസ്താവിച്ചു.
Reported : nellikal, FAO









All the contents on this site are copyrighted ©.