2013-10-16 20:07:41

വിശ്വാസം സംരക്ഷിക്കുന്ന
വത്തിക്കാന്‍റെ കായികരംഗം


16 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍ കായികരംഗത്തേയ്ക്ക് പ്രവേശിക്കുന്നുവെന്ന്, സംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വക്താവ്, മോണ്‍സീഞ്ഞോര്‍ മെല്‍ക്കോര്‍ ടോക്കാ അറിയിച്ചു. ‘ഞാന്‍ ഓട്ടം പൂര്‍ത്തിയാക്കി, വിശ്വസം സംരക്ഷിച്ചു,’ എന്ന വിശുദ്ധ പൗലോശ്ലീഹായുടെ ചിന്തയും (2 തിമോത്തി 4, 7), ആത്മാവിന്‍റെയും ശരീരത്തിന്‍റെയും പൊരുത്തവും അഭേദ്യതയുമാണ് വിശ്വസവത്സരത്തില്‍ കായിക രംഗത്തേയ്ക്കുള്ള വത്തിക്കാന്‍റെ രംഗപ്രവേശത്തിന് പ്രചോദനമാകുന്നതെന്ന് ഒക്ടോബര്‍ 15-ാം തിയതി ചൊവ്വാഴ്ച റോമില്‍ ഇറക്കിയ പ്രസ്താവനയിലൂടെ മോണ്‍സീഞ്ഞോര്‍ ടോക്കാ വെളിപ്പെടുത്തി.

ഇറ്റലിയുടെ വിവിധ പ്രവിശ്യകളില്‍നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ റോമിനെയും വത്തിക്കാന്‍ സംസ്ഥാനത്തെയും കൂട്ടിയിണക്കുന്ന ‘via conciliazione’യില്‍ ‘അനുരജ്ഞന വീഥി’യില്‍,
ഒക്‍ടബര്‍ 20-ാം തിയതി ഞായറാഴ്ച പ്രതീകാത്മകമായി നടത്തിക്കൊണ്ടാണ് വത്തിക്കാന്‍
കായിക രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. മത്സരങ്ങള്‍ക്കുശേഷം വത്തിക്കാന്‍റെ ക്രിക്കറ്റ് ടീം ഉള്‍പ്പെടെയുള്ള കായിക താരങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ആശിര്‍വ്വാദം സ്വീകരിക്കുമെന്നും, അവരെ പാപ്പാ അഭിസംബോധനചെയ്യുമെന്നും മോണ്‍സീഞ്ഞോര്‍ ടോക്കാ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.