2013-10-16 19:42:02

വത്തിക്കാന്‍റെ പൈതൃകസ്വത്തിന്
സംരക്ഷണ സംവിധാനം


16 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍റെ പൈതൃകസ്വത്തുകളുടെ ഭരണസമിതിക്ക് (APSA Administration of the Patrimony of the Holy See) ഒരു മേല്‍നോട്ട സംവിധാനം (supervisory board) പുതുതായി രൂപപ്പെടുത്തി. പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാവര-ജംഗമ വസ്തുക്കള്‍ കൈകാര്യംചെയ്യുകയും അതിന്‍റെ വരുമാനം വത്തിക്കാന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്കുകയുംചെയ്യുന്ന ഭരണസമിതിക്കു മേലെയാണ് സുതാര്യതയും കാര്യക്ഷമതയും പാലിക്കുന്നതിനു സഹായകമാകുന്ന ‘മേല്‍നോട്ട സംവിധാനം’ ക്രമപ്പെടുത്തിയിരിക്കുന്നതെന്ന് ഒക്ടോബര്‍ 15-ാം തിയതി പുറത്തിറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

വിദേശത്തുനിന്നുമുള്ള ഏജന്‍സിയാണ് മേല്‍നോട്ട സംവിധാനമെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.