2013-10-16 19:14:24

പാപ്പാ വോയ്ത്തീവയുടെ ഇടയരൂപം
സന്നിവേശിപ്പിക്കുന്ന സിനിമ


16 ഒക്ടോബര്‍ 2013, റോം
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ അജപാലന ജീവിതത്തിലേയ്ക്ക് പ്രകാശംവീശുന്ന സിനിമയാണ് ‘Curato Wojtyla a Niegowic’ ‘നിഗോവിച്ചിലെ സഹവികാരി’യെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. വത്തിക്കാന്‍ വാര്‍ത്താ വിഭാഗം Vatican Information Service അവതരിപ്പിക്കുന്ന സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും നിര്‍മ്മാതാവും പാപ്പായുടെ സഹപ്രവര്‍ത്തകനായിരുന്ന ബിഷപ്പ് ഷാരെക്ക് ഷെലേക്കിയാണ്.

പാപ്പാ വോയിത്തീവായുടെ ജന്മസ്ഥലമായ ക്രാക്കോയില്‍നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമമാണ് നിഗോവിച്ച്. 1945–46 കാലയളവില്‍ പോളണ്ടിലെ നിക്കോവിച്ച് ഗ്രാമത്തില്‍ സഹവികാരിയായി സേവനമനുഷ്ടിച്ച ഫാദര്‍ വോയ്ത്തീവയുടെ അജപാലന തീക്ഷ്ണത, ദൃക്സാക്ഷിയും ഇപ്പോള്‍ 87-വയസ്സ് പ്രായവുമുള്ള ഇടവാംഗമായി സ്ത്രീ, എലനോര്‍ മര്‍ദോസിന്‍റെ സ്മരണകളില്‍നിന്നും സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നത് സിനിമയുടെ ശക്തിയാണെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

‘നിഗോവിച്ചിലെ സഹവികാരി,’ സിനിമയുടെ കന്നിപ്രദര്‍ശനം ഒക്ടോബര്‍ 17-ാം തിയതി വ്യാഴ്ച രാവിലെ പ്രദേശിക സമയം 11 മണിക്ക് വത്തിക്കാന്‍ റോഡിയോയുടെ റോമിലുള്ള മാര്‍ക്കോണി ഹാളില്‍ നടക്കുമെന്നും വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി, ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.