2013-10-16 20:16:02

തീര്‍ത്ഥാടനം സമാധാനത്തിന്
വഴിതുറക്കുമെന്ന്


16 ഒക്ടോബര്‍ 2013, ജരൂസലേം
തീര്‍ത്ഥാടനം സമാധാനത്തിനുള്ള മാര്‍ഗ്ഗമാണെന്ന്, ജരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ്, ഫവദ് ത്വാല്‍ അഭിപ്രായപ്പെട്ടു. ഇസ്രായേലിന്‍റെ ടൂറിസം മിനിസ്റ്റര്‍, ഊസ് ലാന്താവും പാത്രിയാര്‍ക്കിസ് ത്വാലുമായി ഒക്ടോബര്‍ 14-ാം തിയതി ബുധനാഴ്ച ജരൂസലേമില്‍ നടന്ന കൂടിക്കഴ്ചയിലാണ് വിശുദ്ധനാട്ടിലേയ്ക്കുള്ള തീര്‍ത്ഥാടനം ചര്‍ച്ചാവിഷയമായത്.

ലോക സംസ്ക്കാരങ്ങളെയും ജനതകളെയും ഒന്നിപ്പിക്കുവാനും, സമാധാനം വളര്‍ത്തുവാനും വിശുദ്ധ നാട്ടിലേയ്ക്കും ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ മണ്ണിലേയ്ക്കുമുള്ള തീര്‍ത്ഥാടനവും
അതിന്‍റെ വികസന പരിപാടികളും സഹായിക്കുമെന്ന് ഇരുപക്ഷവും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
സംവാദത്തിന്‍റെയും സഹകരണത്തിന്‍റെയും പാതിയിലൂടെ വിശുദ്ധനാട്ടില്‍ സമാധാനം വിളര്‍ത്തിയെടുക്കുന്നതിന്‍റെ നാന്ദിയാണ് സഭാപ്രതിനിധികളും രാഷ്ട്രപ്രതിനിധികളും തമ്മിലുള്ള സമാധാനപാതയിലെ കൂടിക്കാഴ്ചയെന്നും വിനോദസഞ്ചാര വകുപ്പുമന്ത്രി ലാന്താവ് കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.

ചരിത്രമുറങ്ങുന്ന പുണ്യഭൂമിയില്‍ തീര്‍ത്ഥാടനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി എത്തുന്നവര്‍ക്ക് സമാധാനത്തിന്‍റെയും സാന്ത്വനത്തിന്‍റെയും അനുഭവമാണ് ലഭ്യമാക്കേണ്ടതെന്നും അങ്ങനെ വിശുദ്ധനാട് സമാധാനത്തിന്‍റെ സ്രോതസ്സാകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
Reported : nellikal, sedoc








All the contents on this site are copyrighted ©.