2013-10-15 17:27:10

‘ഹാര്‍ലി ഡേവിഡ്സണ്‍’ ബൈക്ക്, കാരിത്താസിന് പാപ്പായുടെ ദാനം


15 ഒക്ടോബര്‍ 2013, വത്തിക്കാന്‍
കത്തോലിക്കാ ഉപവി സംഘടനയായ ‘കാരിത്താസി’നെ സഹായിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് ദാനമായി നല്‍കി. ബൈക്കു വിറ്റുകിട്ടുന്ന പണം നഗരമധ്യത്തിലുള്ള കാരിത്താസിന്‍റെ അഗതിമന്ദിരം (Don Luigi di Lietro) പുനരുദ്ധരിക്കാന്‍ വിനിയോഗിക്കും. ഏകദേശം ആയിരത്തോളം പേര്‍ക്ക് പ്രതിദിനം ആശ്രയമേകുന്ന കേന്ദ്രമാണിത്. പാവപ്പെട്ടവരോട് മാര്‍പാപ്പയ്ക്കുള്ള സ്നേഹവും കരുതലുമാണ് പാപ്പായുടെ ഈ നടപടിയില്‍ പ്രതിഫലിക്കുന്നതെന്ന് കാരിത്താസിന്‍റെ പ്രാദേശിക ഡയറക്ടര്‍ ബിഷപ്പ് എന്റിക്കോ ഫെറോച്ചി പ്രസ്താവിച്ചു.
ഹാര്‍ലി ഡേവിഡ്സണ്‍ കമ്പനിയുടെ 110ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് കമ്പനി രണ്ടു ബൈക്കുകള്‍ പാപ്പായ്ക്ക് സമ്മാനിച്ചത്. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഇക്കൊല്ലം ജൂണ്‍ മാസത്തില്‍ രണ്ടായിരത്തോളം ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് ഉടമകള്‍ വത്തിക്കാനിലേക്കു പര്യടനം നടത്തിയിരുന്നു.

Source: Vatican Radio







All the contents on this site are copyrighted ©.