2013-10-15 17:27:20

ലിംബര്‍ഗ് മെത്രാനെതിരേ അന്വേഷണം


15 ഒക്ടോബര്‍ 2013, വത്തിക്കാന്‍
പണം ധൂര്‍ത്തടിച്ചതിന്‍റെ പേരില്‍ ആരോപണ വിധേയനായ ജര്‍മനിയിലെ ലിംബര്‍ഗ് രൂപതാധ്യക്ഷന്‍ ബിഷപ്പ് ഫ്രാന്‍സ് പീറ്റര്‍ ടെബാര്‍ട്സ് വാന്‍ എല്‍സ്റ്റിനെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ജര്‍മനിയിലെ ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റോബര്‍ട്ട് സോളിറ്റ്ഷ് പ്രസ്താവിച്ചു. തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സത്യം വെളിച്ചത്തു കൊണ്ടുവരുമെന്നും, ഈ സംഭവത്തെക്കുറിച്ച് മാര്‍പാപ്പയോട് നേരില്‍ സംസാരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സഭാപ്രതിനിധികളും പുറത്തു നിന്നുള്ളവരും അടങ്ങുന്ന ഒരു കമ്മീഷനാണ് ആരോപണ വിധേയനായ മെത്രാനെക്കുറിച്ച് അന്വേഷണം നടത്തുന്നത്. ഈ ആഴ്ചയില്‍ തന്നെ അന്വേഷണം സമാപിക്കും. തുടര്‍ന്ന് അന്വേഷണത്തിന്‍റെ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും ആര്‍ച്ചുബിഷപ്പ് സോളിറ്റ്ഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.








All the contents on this site are copyrighted ©.