2013-10-13 11:37:16

റോമിലെ പ്രാര്‍ത്ഥനയില്‍
വേളാങ്കണ്ണി പങ്കുചേര്‍ന്നു


13 ഒക്ടോബര്‍ 2013, വേളാങ്കണ്ണി
റോമിലെ മരിയന്‍ ജാഗരപ്രാര്‍ത്ഥന ഇന്ത്യയിലെ വേളാങ്കണ്ണിയുമായി കണ്ണിചേര്‍ത്തു. വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി ഫാത്തിമാനാഥയുടെ തിരുസ്വരൂപത്തിന്‍റെ സാന്നിദ്ധ്യത്തില്‍ റോമിലെ ‘ദിവീനോ അമോറെ’ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ജാഗരപ്രാര്‍ത്ഥനയാണ് സാറ്റലൈറ്റ് ശൃംഖലവഴി ഇന്ത്യയിലെ വേളാങ്കണ്ണി തീര്‍ത്ഥാടനകേന്ദവുമായും, ലോകത്തെ മറ്റ് 9 മേരിയന്‍ കേന്ദ്രങ്ങളുമായും കണ്ണിചേര്‍ക്കപ്പെട്ടത്.
ഒക്ടബോര്‍ 12-ാം തിയിതി ഇറ്റലിയിലെ സമയം രാത്രി 7 മണിക്ക് (ഇന്ത്യയിലെ സമയം രാത്രി 10.30 മണിക്ക്) ‘ദിവീനോ അമോറേ’ തീര്‍ത്ഥാടകേന്ദ്രത്തില്‍ നടക്കുന്ന ജാഗരപ്രാര്‍ത്ഥനായാണ് ലോകത്തെ വിഖ്യാതമായ പത്തു തീര്‍ത്ഥാടന കേന്ദ്രങ്ങളുമായി കണ്ണചേര്‍ക്കപ്പെട്ടത്.

റോമില്‍ നടക്കുന്ന ജാഗര പ്രാര്‍ത്ഥനയില്‍ വിശ്വാസികള്‍ തത്സമയ സംപ്രേക്ഷണത്തിലൂടെ പങ്കുചേര്‍ന്ന് ലോകത്തിന്‍റെയും സഭയുടെയും വിവിധ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു. വലിയ സ്ക്രീനിലൂടെ ലഭ്യാമായ റോമിലെ പ്രാര്‍ത്ഥ്യാ ദൃശ്യങ്ങളുടെ സഹായത്തോടെ തമിഴില്‍ ജപമായുടെ ഒരു രഹസ്യം ചെല്ലിക്കൊണ്ട് ഇന്ത്യയും ആഗോളസഭയുടെ പ്രാര്‍ത്ഥനാനിയോഗങ്ങളില്‍ ഫാത്തിമാനാഥയുടെ മാദ്ധ്യസ്ഥ്യം തേടി.

1. ഇന്ത്യയിലെ വേളാങ്കണ്ണിക്കു പുറമെ,
2. വിശുദ്ധനാട്ടില്‍ നസ്രത്തിലെ മംഗലവാര്‍ത്താ ബസിലിക്ക,
3. ഫ്രാന്‍സിലെ ലൂര്‍ദ്ദ്,
4. പോളണ്ടിലെ ‘കറുത്തമ്മ’യുടെ ജസ്നഗോറാ തീര്‍ത്ഥാടനകേന്ദ്രം,
5. ബെല്‍ജിയത്തെ, പാവങ്ങളുടെ അമ്മയുടെ ബാന്യൂ കേന്ദ്രം,
6. ജപ്പാനിലെ അക്കീത്താ ദേശീയ തീര്‍ത്ഥാടന കേന്ദ്രം,
7. അമേരിക്കയില്‍ വാഷിങ്ടണിലെ അമലോത്ഭവനാഥയുടെ ബസിലിക്ക,
8. ബ്രസിലീലിലെ അപ്പരിസീദാ നാഥായുടെ തീര്‍ത്ഥാടനകേന്ദ്രം,
9. അര്‍ജന്‍റീനായിലെ ബ്യൂനസ് ഐരസിലെ ലൂഹനിലുള്ള
കന്യകാംബികയുടെ തീര്‍ത്ഥാടനകേന്ദ്രം,
10. ആഫ്രിക്കയിലെ നൈറോബിയിലുള്ള വിശ്വാസികളുടെ അമ്മയുടെ തീര്‍ത്ഥാടനകേന്ദ്രം

എന്നിങ്ങനെ പ്രശസ്തമായ 10 മരിയന്‍ കേന്ദ്രങ്ങളുമായി
റോമിലെ ജാഗ്രപ്രാര്‍ത്ഥന കണ്ണചേര്‍ക്കപ്പെട്ടു. വിശ്വാസികള്‍ പരിശുദ്ധ കന്യകാനാഥയെ ലോകനാഥയായി വണങ്ങിക്കൊണ്ട്, ആഗോളനന്മയ്ക്കും സമാധാനത്തിനുമായി പ്രാര്‍ത്ഥിച്ചു. പ്രാദേശിക സമയം ഞായറാഴ്ച വെളുപ്പിന് 1.30 മണിയോടെയാണ് വേളാങ്കണ്ണിയുടെ ഊഴം വന്നതെങ്കിലും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ റോമിലെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനും, ഫാത്തിമാനാഥയുടെ മുഖദര്‍ശനത്തിനായും വിശ്വാസപൂര്‍വ്വം കാത്തിരുന്നെന്ന്, തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഫാദര്‍ മരിയ ആരോഗ്യരാജ് വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
Reported : nellikal, Vatican Radio








All the contents on this site are copyrighted ©.