2013-10-11 15:40:09

കുരിശുകള്‍ നേരിടേണ്ടി വരുമ്പോള്‍ മറിയത്തിന്‍റെ സഹായം തേടാന്‍ മാര്‍പാപ്പയുടെ ആഹ്വനം


11 ഒക്ടോബര്‍ 2013, വത്തിക്കാന്‍
കുരിശുകള്‍ നേരിടേണ്ടി വരുമ്പോള്‍ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാധ്യസ്ഥം തേടാന്‍ മാര്‍പാപ്പയുടെ ആഹ്വാനം. ഒക്ടോബര്‍ 11ന് ട്വിറ്ററിലൂടെയാണ് മാര്‍പാപ്പ ഈ ആഹ്വാനം നടത്തിയത്. “കുരിശിന്‍റെ മുന്‍പിലെത്തുമ്പോള്‍ പരിശുദ്ധ മറിയത്തിന്‍റെ സഹായം നമുക്കപേക്ഷിക്കാം: കുരിശ് സ്വീകരിക്കാനും ആശ്ലേഷിക്കാനും ശക്തി ലഭിക്കുന്നതിനായി നമ്മുടെ അമ്മയായ മറിയത്തിന്‍റെ സഹായം തേടാം” എന്നാണ് പാപ്പ ട്വിറ്ററില്‍ കുറിച്ചത്. @pontifex എന്ന ഔദ്യോഗിക അക്കൗണ്ടില്‍ മാര്‍പാപ്പയുടെ ട്വീറ്റുകള്‍ 9 ഭാഷകളില്‍ (ലാറ്റിന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി) ലഭ്യമാണ്. പാപ്പ പ്രതിദിനം ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്ന ജ്ഞാനസൂക്തങ്ങള്‍ക്ക് സൈബര്‍ ലോകത്തില്‍ വന്‍പ്രചാരമുണ്ട്.








All the contents on this site are copyrighted ©.