2013-10-11 15:40:31

ഏഷ്യാ വാര്‍ത്താ ഏജന്‍സിക്ക് പാപ്പായുടെ ആശംസകള്‍


11 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഏഷ്യാ വാര്‍ത്താ ഏജന്‍സിക്ക് മാര്‍പാപ്പയുടെ അനുഗ്രഹാശിസ്സുകള്‍. ഏഷ്യാ വാര്‍ത്താ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ റോമില്‍ നടന്ന ഒരു അന്താരാഷ്ട്ര പഠന ശിബിരത്തോടനുബന്ധിച്ചാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ മാര്‍പാപ്പയുടെ ആശംസാ സന്ദേശം വാര്‍ത്താ ഏജന്‍സിക്കയച്ചത്.
പഠന ശിബിരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അനുഗ്രാഹാശിസ്സുകള്‍ നേര്‍ന്ന പാപ്പാ ഫ്രാന്‍സിസ് പ്രേഷിത പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധം വളര്‍ത്താന്‍ അവര്‍ക്ക് പ്രോത്സാഹനം പകര്‍ന്നു. രക്ഷാകരമായ സുവിശേഷ സന്ദേശം ലോകത്തിന്‍റെ നാനാഭാഗത്തുമെത്തിക്കാനും, പ്രാദേശിക സഭാ കൂട്ടായ്മയും പ്രാദേശിക സഭകള്‍ക്ക് പത്രോസിന്‍റെ പിന്‍ഗാമിയുമായുള്ള ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്താനും അവരുടെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകട്ടെയെന്ന് പാപ്പ ആശംസിച്ചു.
“ഏഷ്യന്‍ പതിറ്റാണ്ട് – ഒരു പതിറ്റാണ്ടിന്‍റെ ചരിത്രം” എന്ന ശീര്‍ഷകത്തില്‍ പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റിയും ഏഷ്യാ വാര്‍ത്താ ഏജന്‍സിയും (AsiaNews) സംയുക്തമായി നടത്തിയ അന്താരാഷ്ട്ര സെമിനാറിന്‍റെ വേദി റോമിലെ ഉര്‍ബാനിയാന സര്‍വകലാശാലയായിരുന്നു.








All the contents on this site are copyrighted ©.