2013-10-09 19:30:57

സഭയുടെ കലാശേഖരത്തിന്‍റെ
പ്രയോക്താക്കളും പ്രായോജകരും


9 ഒക്ടോബര്‍ 2013, വത്തിക്കാന്‍
വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ പ്രയോക്താക്കളുടെ സംഘടനയ്ക്ക് 30 വയസ്സു തികഞ്ഞു. മൈക്കിളാഞ്ചലോയെപ്പോലുള്ള വിശ്വത്തര കലാകാരന്മാരുടെ കലയ്ക്കും കാലത്തിനും ജീവന്‍ നല്ക്കുന്ന സംഘടനയാണ് വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ഉപകാരികളുടെയും പ്രയോക്താക്കളുടെയും സംഘടയെന്ന് പ്രസ്ഥാനത്തിന്‍റെ വക്താവ് ഫാദര്‍ മാര്‍ക്ക് ഹൈഡു പ്രസ്താവിച്ചു.

‘സഭയുടെ കലയും കാലവും’ Papacy and Art എന്ന പേരില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച വത്തിക്കാന്‍റെ അത്യപൂര്‍വ്വ ശേഖരങ്ങളുടെ പ്രദര്‍ശനമാണ് കലാസ്വാദകരേയും പുരാവസ്തു പ്രേമികളെയും വത്തിക്കാന്‍ മ്യൂസിയത്തിന്‍റെ ഉപകാരികളും അഭ്യൂദയകാംക്ഷികളുമാക്കിയതെന്ന് ഫാദര്‍ ഹൈഡു ചൂണ്ടിക്കാട്ടി.
1982-ല്‍ മൈക്കിളാഞ്ചലോയുടെ മാസ്മര സൃഷ്ടി ‘പിയത്താ’ ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ച ലോക പുരാവസ്തു മേളയുടെ പവിലിയനിലാണ് വത്തിക്കാന്‍ മ്യൂസിയം പ്രയോക്താക്കളുടെ സംഘടനയ്ക്ക് Patrons of Vatican Museums തുടക്കം കുറിച്ചതെന്ന് ഫാദര്‍ ഹൈഡു വെളിപ്പെടുത്തി. വത്തിക്കാന്‍ മ്യൂസിയത്തിലെ പുരാവസ്ത്തുക്കളുടെ ഗവേണം, സംരക്ഷണം എന്നിവ മുന്നോട്ടു പോകുന്നത് ഈ സംഘടനയുടെ പിന്‍തുണയോടെയാണെന്നും വത്തിക്കാന്‍റെ വക്താവ് വ്യക്തമാക്കി.
Reported : nellikal, sedoc









All the contents on this site are copyrighted ©.