2013-10-09 19:23:00

പാപ്പായുടെ സാന്നിദ്ധ്യം
സഭയുടെ നവവസന്തം


9 ഒക്ടോബര്‍ 2013, റോം
സഭയുടെ നവവസന്തമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യമെന്ന്, അമേരിക്കയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ തിമോത്തി ഡോലന്‍ പ്രസ്താവിച്ചു. ബനഡിക്ട് 16-ാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍, എന്നീ പാപ്പാമാര്‍ ആധുനിക സഭയുടെ നെടുംനായകരായിരുന്നെങ്കിലും, ദൈവികപരിപാലനയില്‍ പാപ്പാ ഫ്രാന്‍സിസ്സോടെ സഭയില്‍ ആത്മീയതയുടെ നവവസന്തം വിരിഞ്ഞുവെന്ന് ന്യൂയോര്‍ക്ക് അതിരൂപതാദ്ധ്യന്‍, കര്‍ദ്ദിനാള്‍ ഡോലന്‍ പ്രസ്താവിച്ചു.

ഒക്ടോബര്‍ 8-ാം തിയതി ചൊവ്വാഴ്ച വത്തിക്കാനിലെത്തി പാപ്പാ ഫ്രാന്‍സിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഡോലന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

പാപ്പായുമായി പതിവുള്ള പ്രതിവര്‍ഷ കൂടിക്കാഴ്ചയ്ക്കും മറ്റ് ഭരണകാര്യങ്ങള്‍ക്കുമായി അമേരിക്കയിലെ മെത്രാന്‍ സമിതിയുടെ പ്രതിനിധി സംഘവുമായി എത്തിയതാണ് കര്‍ദ്ദിനാള്‍ ഡോലന്‍. തിരഞ്ഞെടുപ്പിനുശേഷം പാപ്പാ ഫ്രാന്‍സിസുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചയാണെന്നും കര്‍ദ്ദിനാള്‍‍ ഡോലന്‍ പറഞ്ഞു. അമേര്‍ക്കന്‍ ജനതയുടെ, വിശിഷ്യ കത്തോലിക്കാ സമൂഹത്തിന്‍റെ സ്നേഹദരവുകള്‍ പാപ്പായെ അറിയിച്ചുവെന്നും, എന്നാല്‍ അമേരിക്ക നേരിടുന്ന അഭയാര്‍ത്ഥി പ്രശ്നമാണ് അധികസമയം പാപ്പായുമായി പങ്കുവച്ചതെന്നും, അഭയാര്‍ത്ഥികളുടെ ജീവിതക്ലേശങ്ങളെയും ദുരന്തങ്ങളെയുംകുറിച്ച് കേള്‍ക്കുന്ന പാപ്പാ പലവട്ടം വികാരനിര്‍ഭരനാകുന്നത് ശ്രദ്ധിച്ചുവെന്നും കര്‍ദ്ദിനാള്‍ ഡോലന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
Reported : nellikal, sedoc








All the contents on this site are copyrighted ©.