2013-10-09 18:32:29

അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍
മെച്ചപ്പെടുത്തണമെന്ന് യുഎന്‍


9 ഒക്ടോബര്‍ 2013, ഇറ്റലി
അഭയാര്‍ത്ഥികള്‍ക്ക് രാഷ്ട്രങ്ങല്‍ നല്കുന്ന സൗകര്യങ്ങള്‍ പരിമിതമെന്ന്, ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ ഡയറക്ടര്‍, ലോറെന്‍സ് ജോണ്‍സ് പ്രസ്താവിച്ചു. ഒക്ടോബര്‍ 3-ാം തിയതി ഇറ്റാലിയുടെ മെഡിറ്ററേനിയന്‍ തീരത്തുണ്ടായ അഭയാര്‍ത്ഥികളുടെ വന്‍ ദുരന്തത്തെ ആധാരമാക്കി നടത്തിയ അന്വേഷണത്തിലാണ് രാഷ്ട്രം അഭയാര്‍ത്ഥികള്‍ക്കു നല്കുന്ന സൗകര്യങ്ങള്‍ പരിമിതമാണെന്ന് യുഎന്നിന്‍റെ വക്താവ് അഭിപ്രായപ്പെട്ടത്.

യുദ്ധവും, വിവിധ തരത്തിലുള്ള പീഡനങ്ങളുംമൂലം നിര്‍ബന്ധിത കുടിയേറ്റക്കാരായെത്തുന്നവര്‍ക്ക് രാഷ്ട്രത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കേന്ദ്രങ്ങളില്‍ മാന്യമായ സംരക്ഷണം നല്കേണ്ടത് അടിയന്തിരമാണെന്ന് യുഎന്നിന്‍റെ അഭയാര്‍ത്ഥികാര്യങ്ങളുടെ ഇറ്റലിയിലെ ഡയറക്ടര്‍, ലോറെന്‍സ് ജോണ്‍ പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
നിലവിലുള്ള സൗകര്യങ്ങള്‍ യൂറോപ്യന്‍ നിലവാരത്തിലുള്ളതല്ലെന്ന്, ഇറ്റലിയില്‍ ലാമ്പെദൂസാ കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പരിശോധിച്ച ജോണ്‍സ് അഭിപ്രായപ്പെട്ടു.

നശിച്ചുകൊണ്ടിരിക്കുന്ന അഭായാര്‍ത്ഥി മന്ദിരങ്ങള്‍, രാത്രികാലങ്ങളില്‍പ്പോലും കുടുംബങ്ങള്‍ മഴ നനഞ്ഞു കഴിയേണ്ടിവരുന്ന ചുറ്റുപാടുകള്‍, അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ തമ്മില്‍ സംവേദന സൗകര്യങ്ങള്‍ ഇല്ലാത്ത അവസ്ഥ എന്നിവ അന്താരാഷ്ട്ര നിലവാരത്തിലും താണ സാഹചര്യമാണെന്നും യുഎന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യങ്ങളുള്ള ഇനിയും കൂടുതല്‍ കേന്ദ്രങ്ങള്‍ ഇറ്റലിയുടെ വിവിധ പ്രവിശ്യകളില്‍ അനിവാര്യമാണെന്നും ജോണ്‍സ് ഒക്ടോബര്‍ 8-ാം തിയതി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.