2013-10-08 17:00:55

കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ഷിക സമ്മേളനം


08 ഒക്ടോബര്‍ 2013, വത്തിക്കാന്‍
കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 23ന് ആരംഭിക്കും. പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ 21ാമത് വാര്‍ഷിക സമ്മേളനമാണ് 23 മുതല്‍ 25വരെ റോമില്‍ നടക്കുന്നത്. വാര്‍ഷിക സമ്മേളനത്തിന്‍റെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 10ന് വത്തിക്കാനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുമെന്ന് കൗണ്‍സിലിന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. കുടുംബങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കുടുംബങ്ങളുടെ തീര്‍ത്ഥാടനത്തെക്കുറിച്ചും (ഒക്ടോബര്‍ 26, 27) വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കും.
കൂടാതെ, കുടുംബ പ്രേഷിതത്വത്തെക്കുറിച്ച് 1999 -2013 കാലഘട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ – കര്‍ദിനാള്‍ ബെര്‍ഗോളിയോ പ്രസിദ്ധീകരിച്ച 35 ലേഖനങ്ങളുടെ സമാഹാരവും തദവസരത്തില്‍ പ്രകാശനം ചെയ്യപ്പെടുമെന്ന് വാര്‍ത്താക്കുറിപ്പ് അറിയിച്ചു.








All the contents on this site are copyrighted ©.