2013-10-03 20:00:10

രക്ഷയുടെ സജീവസ്മരണ
ആനന്ദോത്സവമെന്ന് പാപ്പാ


3 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഒക്ടോബര്‍ 3-ാം തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് നെഹെമിയായുടെ ഗ്രന്ഥഭാഗം വ്യാഖ്യാനിച്ചുകൊണ്ട് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
ദൈവത്തെ മറന്നു ജീവിച്ച ജനത്തെ നിയമഗ്രന്ഥമെടുത്ത് എസ്രാ വായിച്ചു കേള്‍പ്പിച്ചുവെന്നും, വചനം നല്കിയ കര്‍ത്താവിന്‍റെ കല്പനകളുടെ സജീവ സ്മരണയില്‍ ജനം ജീവിതക്ലേശങ്ങള്‍ മറന്ന് ആനന്ദിക്കുവാന്‍ ഇടയാക്കയെന്നും പാപ്പാ വചനപ്രഘോഷണത്തില്‍ പങ്കുവച്ചു.

ക്രിസ്തുവിലുള്ള രക്ഷയുടെ കൂദാശയും അടയാളവുമാണ് പരിശുദ്ധ കുര്‍ബ്ബാനയെന്നും തഴക്കവും പഴക്കുവും കൊണ്ട് അതിന്‍റെ സ്മരണ മന്ദീഭവിക്കാനും നിര്‍ജ്ജീവമാകാനും സാദ്ധ്യതയുണ്ടെന്നും, ദിവ്യബലിമദ്ധ്യേ പാപ്പാ ഉദ്ബോധിപ്പിച്ചു. സഭാ നവീകരണ പദ്ധതികളുമായിട്ട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി പാപ്പാ വിളിച്ചുകൂട്ടിയ എട്ട് അംഗ കര്‍ദ്ദിനാളന്മാരുടെ കമ്മിഷനും പാപ്പായുടെ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു. ഓര്‍മ്മകള്‍ വിദൂരമാകുമ്പോഴാണ് അത് രൂപാന്തരപ്പെട്ട് അറ്റുപോകുന്നതെന്നും,
ക്രിസ്തുവില്‍ മനുഷ്യകുലത്തിനു ലഭിച്ച രക്ഷയുടെ ആനന്ദം അനുദിനം ജീവിക്കന്നവര്‍ അതിന്‍റെ സജീവസ്മരണയിലും, ക്രിസ്തുവിലുള്ള ജീവന്‍റെ സജീവസ്മരണയില്‍ അനുദിനം സന്തോഷത്തോടെ ജീവിക്കുമെന്നും പാപ്പാ വചനപ്രഘോഷണത്തില്‍ പങ്കുവച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.