2013-10-03 20:17:34

കൃപയുടെ സന്തോഷം
വിശ്വാസപോഷണം


3 ഒക്ടോബര്‍ 2013, കൊറിയ
കൃപയുടെ സന്തോഷം വ്യക്തികളിലൂടെ പ്രസരിക്കുമ്പോഴാണ് വിശ്വാസം വളരുന്നതെന്ന് വിശ്വാസ പ്രഘോഷണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ഫെര്‍ണോഡോ ഫിലോണി പ്രസ്താവിച്ചു. ഒക്ടോബര്‍ 3-ാം തിയതി ആചരിച്ച തെക്കന്‍ കൊറിയയിലെ സുവോണ്‍ രൂപതയുടെ സുവര്‍ണ്ണജൂബിലി ആഘോഷത്തില്‍ പങ്കെടുക്കവെ നല്കിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ ഫിലോണി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

50 വര്‍ഷങ്ങള്‍ക്കു മുന്‍പ് പോള്‍ ആറാന്‍ പാപ്പാ സ്ഥാപിച്ച സുവോണ്‍ രൂപതയ്ക്ക് അടിത്തറ പാകിയത് ജോണ്‍ ബാപ്റ്റിസ്റ്റ് ബെയോക്കിനെപോലുള്ള ധീരരായ രക്തസാക്ഷികളാണെന്നും, അവര്‍ പാകിയ വിശ്വാസവിത്തു വളര്‍ന്നാണ് ഇന്ന് കൊയന്‍ മണ്ണ് സുവിശേഷമൂല്യങ്ങളുടെ ഫലമണിയുന്നതെന്നും കര്‍ദ്ദിനാള്‍‍ ഫിലോണി സമ്മേളനത്തില്‍ പ്രസ്താവിച്ചു.

സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 6 വരെ നീണ്ടുനില്ക്കുന്ന അജപാലനസന്ദര്‍ശനത്തില്‍ കൊറിയന്‍സഭയുടെ വിവിധ പ്രേഷിത മേഖലകളും, മിഷന്‍ കേന്ദ്രങ്ങളും, സ്ഥാപനങ്ങളും കര്‍ദ്ദിനാള്‍ ഫിലോണി സന്ദര്‍ശിക്കുകയുണ്ടായി.
Reported : nellikal, sedoc








All the contents on this site are copyrighted ©.