2013-10-03 19:47:14

അഭയാര്‍ത്ഥികളുടെ ബോട്ടപകടം
പാപ്പാ ദുഃഖംരേഖപ്പെടുത്തി


3 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഇറ്റലിയുടെ തീരത്തുണ്ടായ അഭയാര്‍ത്ഥി ബോട്ടപകടത്തില്‍ പാപ്പാ ഫ്രാന്‍സിസ് അതീവദുഃഖം രേഖപ്പെടുത്തി.
ഒക്ടോബര്‍ 3-ാം തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തിലാണ് ഇറ്റലിയുടെ തെക്കന്‍ തീരത്ത് ലാമ്പെദൂസാ ദ്വീപിനു സമീപമുണ്ടായ അഭയാര്‍ത്ഥികളുടെ ബോട്ടപടത്തില്‍ പാപ്പാ ദുഃഖം രേഖപ്പെടുത്തുകയും പ്രാര്‍ത്ഥന നേരുകയുംചെയ്തത്.

ലിബിയന്‍ തീരങ്ങളില്‍നിന്നും അഭയാര്‍ത്ഥികളുമായിട്ടാണ് ബോട്ടു പുറപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ലാമ്പദൂസാ കടലില്‍വച്ചാണ് അപകടത്തില്‍പ്പെട്ടത്. 82-പേര്‍ മരണമടഞ്ഞതായി ലാമ്പെദൂസായുടെ മേയര്‍ ഗ്വീസി നിക്കോളെയുടെ ഔദ്യോഗിക റിപ്പോര്‍ട്ടു വെളിപ്പെടുത്തി. യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തിയിട്ടില്ലെങ്കിലും ഇറ്റാലിയന്‍ തീര സംരക്ഷണസേന തിരച്ചില്‍ തുടരുകായാണെന്നും മേയര്‍ അറിയിച്ചു. ആഫ്രിക്കയിലെ എരിത്രിയയില്‍നിന്നും മദ്ധ്യപൂര്‍വ്വദേശത്തുനിന്നുമുള്ള അനധികൃത കുടിയേറ്റക്കാരുമായി തിങ്ങിനിറഞ്ഞ് മെഡിറ്ററേനിയനിലൂടെ സഞ്ചരിച്ച ബോട്ട്, ഇറ്റലിയുടെ തെക്കെ തീരത്ത് ലാമ്പെദൂസാ ദ്വീപിനു സമീപത്താണ് അപകടത്തില്‍പ്പെട്ടത്.

ബോട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് അഭയാര്‍ത്ഥകള്‍ കടലിലേയ്ക്ക് ചാടിയതാണ് അപകട കാരണമായതെന്നാണ് ഇറ്റലിയുടെ ജലഗതാഗത വകുപ്പിന്‍റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.