2013-10-02 17:01:15

ഭക്ഷൃസുരക്ഷയും
ഒടുങ്ങാത്ത പട്ടിണിയും


2 ഒക്ടോബര്‍ 2013, റോം
ലോകത്തെ ഒന്‍പതു കോടിയോളം ജനങ്ങള്‍ കൊടുംപട്ടിണിയിലാണെന്ന് ഫാവോയുടെ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി. ഒക്ടോബര്‍ 1-ാം തിയതി യുഎന്നിന്‍റെ ഭക്ഷൃ-കാര്‍ഷിക സംഘടയുടെ റോമിലെ ആസ്ഥാനത്തുനിന്നും ഇറക്കിയ പ്രസ്താവനയിലാണ് ലോകത്ത് നിലനില്ക്കുന്ന രൂക്ഷമായ ദാരിദ്ര്യാവസ്ഥ ചൂണ്ടിക്കാണിക്കപ്പെട്ടത്.

അധികവും വികസ്വരരാജ്യങ്ങളിലാണ് വിശപ്പിന്‍റെയും ദാരിദ്ര്യത്തിന്‍റെയും അമാനുഷിക അന്തരീക്ഷം നിരീക്ഷിക്കപ്പെട്ടിട്ടുള്ളതെന്ന് ഫാവോയുടെ പ്രസ്താവന വ്യക്തമാക്കി. ഭക്ഷൃവിഭവങ്ങളുടെ അതുല്യമായ വിതരണമാണ് തെക്കു കിഴക്കെ ഏഷ്യന്‍രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയിട്ടുള്ള കൊടുംദാരിദ്രൃത്തിനു കാരണമെന്നും ഫാവോയുടെ വക്താവ് വെളിപ്പെടുത്തി.
ഭക്ഷൃമേഖലയില്‍ ഗണ്യമായ ഉല്പാദനവര്‍ദ്ധവ് കാണുന്നതിനാല്‍ ന്യായവും കാര്യക്ഷമവുമായ വിതരണ സംവിധാനങ്ങള്‍ രൂപപ്പെടുത്താനായാല്‍ അധോഗതിയില്‍ കഴിയുന്ന ജനങ്ങളുടെ ആരോഗ്യനിലവാരവും ജീവിതാവസ്ഥയും മെച്ചപ്പെടുത്താനാകുമെന്ന് ഫാവോയുടെ പ്രസ്താവന വ്യക്തമാക്കി.

സ്ഥിതിഗതികള്‍ മുന്‍വര്‍ഷങ്ങളെക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗണ്യമായ മാറ്റം ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിശപ്പിനെതിരായ പോരാട്ടം ആഗോള സുസ്ഥിതി വികസന ലക്ഷൃങ്ങളില്‍ മുഖ്യമാണെന്നും, എന്നാല്‍ സാരമായ പുരോഗതി കൈവരിക്കാത്ത മേഖലയും ഇതുതന്നെയാണെന്നും ഫാവോയുടെ പ്രസ്താവന നിരീക്ഷിച്ചു.
Reported : nellikal, sedoc









All the contents on this site are copyrighted ©.