2013-10-02 18:50:40

കുട്ടികളെ കൊന്നൊടുക്കിയ
വ്യോമാക്രണം


2 ഒക്ടോബര്‍ 2013, സിറിയ
സിറിയയിലെ വ്യോമാക്രമണത്തില്‍ 14 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടുവെന്ന്, ഐക്യ രാഷ്ട്ര സംഘടനയുടെ ശിശുക്ഷേമ വിഭാഗം, Unicef-ന്‍റെ വക്താവ്, മരീയ കാല്‍വിസ് പ്രസ്താവ് അറിയിച്ചു. സിറിയയുടെ വടക്കു-കിഴക്കന്‍ പ്രവിശ്യയിലെ റാക്കായില്‍ സെപ്റ്റംമ്പര്‍ 29-ാം തിയതി ഉണ്ടായ ആക്രമണത്തിലാണ് സ്ക്രൂള്‍ വിദ്യാര്‍‍‍ത്ഥികള്‍ കൊല്ലപ്പെട്ടതെന്ന് Unicef-ന്‍റെ പ്രസ്താവ വ്യക്തമാക്കി.

കുട്ടികള്‍ക്ക് അറിവും സുരക്ഷയും നല്കുന്ന സമാധാന മേഖലയായ സ്ക്കൂള്‍ ലക്ഷൃംവച്ചുള്ള ക്രൂരമായ ആക്രമണത്തെ യുണിസെഫിന്‍റെ വക്താവ് മരീയ കാല്‍വിസ് അപലപിക്കുകയും അക്രമത്തില്‍ മുഴുകിയിരിക്കുന്ന വിമതരെയും സര്‍ക്കാര്‍പക്ഷത്തെയും കുറ്റപ്പെടുത്തുകയും ചെയ്തു. നിര്‍ദ്ദോര്‍ഷികളായ കുഞ്ഞുങ്ങള്‍ യാതന അനുഭവിക്കുന്ന സിറിയയുടെ കലാപഭൂമിയിലേയ്ക്ക് ഇനിയും അടിയന്തിര സഹായം എത്തിക്കണമെന്ന് Unicef- നുവേണ്ടി കാല്‍വിസ് പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
press@unicef.it
Reported : nellikal, sedoc








All the contents on this site are copyrighted ©.