2013-10-02 18:45:07

ഉപവി പ്രവര്‍ത്തന
സംഘടകളുടെ സമ്മേളനം


2 ഒക്ടോബര്‍ 2013, റോം
സഭാപ്രവര്‍ത്തനങ്ങളെ, വിശിഷ്യ വികസ്വര രാജ്യങ്ങളിലെ ഉപവി പ്രവര്‍ത്തനങ്ങളെയും സഭയുടെ സാമൂഹ്യ ശുശ്രൂഷകളെയും തുണയ്ക്കുന്ന ജര്‍മ്മന്‍ സംഘടകളുടെ കൊളോണില്‍ ചേരുന്ന സംയുക്ത സമ്മേളനത്തില്‍
പൗരസ്ത്യസഭകളുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലിയനോര്‍ഡോ സാന്ദ്രി പങ്കെടുക്കും. ഒക്‍ടോബര്‍ 3-മുതല്‍ 6-വരെ തിയതികളിലാണ് സമ്മേളനം കൊളോണില്‍ അരങ്ങേറുന്നതെന്ന് റോമില്‍ ഇറക്കിയ പ്രസ്താവന വ്യക്തമാക്കി.

മീസ്സിയോ missio, മീസിയോ ആഹെന്‍ missio aachen, കിണ്ടര്‍ മിസ്സിയോണ്‍വേര്‍ക്ക് kindermissionwerk,
ഡോയ്ച്ചര്‍ ഫൈന്‍ ഫം ഹൈലിഗര്‍ ലാണ്ട് deutscher verein vom Heiligen land, പാക്സ് ഹില്‍ഫെ, pax hilfe,
റൊവാക്കോ roaco എന്നീ സംഘടനകളുടെ സംയുക്ത സമ്മേളനത്തെ കര്‍ദ്ദിനാള്‍ സാന്ദ്രി അഭിസംബോധന ചെയ്യുമെന്നും പ്രസ്താവ വെളിപ്പെടുത്തി.
Reported : nellikal, Rome








All the contents on this site are copyrighted ©.