2013-10-01 17:50:39

മാര്‍പാപ്പ പാത്രിയാര്‍ക്കീസ് തെവാദ്രോസ് രണ്ടാമനുമായി കൂടിക്കാഴ്ച്ച നടത്തി


01 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ഫ്രാന്‍സിസ് മാര്‍പാപ്പ ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ പരമാധികാരിയും അലക്സാണ്ട്രിയായുടേയും ആഫ്രിക്കയുടേയും പാത്രിയാര്‍ക്കീസുമായ തെവാദ്രോസ് രണ്ടാമനുമായി കൂടിക്കാഴ്ച്ച നടത്തി. സെപ്തംബര്‍ 30ന് രാവിലെയായിരുന്നു കൂടിക്കാഴ്ച്ച. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയിലെ അജപാലക ശ്രേഷ്ഠരുടെ പ്രതിനിധി സംഘവും പാത്രിയാര്‍ക്കീസിനോടൊപ്പം മാര്‍പാപ്പയെ സന്ദര്‍ശിക്കാനെത്തിയിരുന്നു.
2004 ഒക്ടോബര്‍ 24നാണ് ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ പരമാധികാരിയും അലക്സാണ്ട്രിയായുടേയും ആഫ്രിക്കയുടേയും പാത്രിയാര്‍ക്കീസുമായി തെവാദ്രോസ് രണ്ടാമന്‍ സ്ഥാനമേറ്റത്.








All the contents on this site are copyrighted ©.