2013-10-01 17:52:29

കര്‍ദിനാള്‍ ഫിലോണി കൊറിയയില്‍ അജപാലന സന്ദര്‍ശനം നടത്തുന്നു


01 ഒക്ടോബര്‍ 2013, വത്തിക്കാന്‍
ജനതകളുടെ സുവിശേഷവത്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ഫെര്‍നാണ്ടോ ഫിലോണി, ദക്ഷിണ കൊറിയയില്‍ അജപാലന സന്ദര്‍ശനം നടത്തുന്നു. സെപ്തംബര്‍ 30ന് ആരംഭിച്ച സന്ദര്‍ശം ഒക്ടോബര്‍ 6ന് സമാപിക്കും. ദക്ഷിണ കൊറിയയിലെ സുവോണ്‍ രൂപത സ്ഥാപിതമായതിന്‍റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചാണ് കര്‍ദിനാള്‍ ഫിലോണിയുടെ സന്ദര്‍ശനം.
1963 ഒക്ടോബര്‍ 7ന് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് സുവോണ്‍ രൂപത സ്ഥാപിച്ചത്.
ഈ പര്യടനത്തിനിടയില്‍ ദക്ഷിണ കൊറിയയുടെ പ്രസിഡന്‍റ് പാര്‍ക് ഗ്യുന്‍ ഹൈയേയും കര്‍ദിനാള്‍ ഫിലോണി സന്ദര്‍ശിക്കുന്നുണ്ട്.
സുവോണ്‍ രൂപതയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു പുറമേ, ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയംഗങ്ങളുമായും വൈദിക സന്ന്യസ്ത അല്‍മായ പ്രതിനിധികളുമായും കര്‍ദിനാള്‍ ഫെര്‍നാണ്ടോ ഫിലോണി കൂടിക്കാഴ്ച്ച നടത്തും.








All the contents on this site are copyrighted ©.