2013-09-30 17:34:29

വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേയും ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടേയും വിശുദ്ധപദ പ്രഖ്യാപനം ഏപ്രില്‍ 27ന്


30 സെപ്തംബര്‍ 2013, വത്തിക്കാന്‍
വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേയും ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയുടേയും വിശുദ്ധപദ പ്രഖ്യാപനം 2014 ഏപ്രില്‍ 27ന്. പാപ്പാ ഫ്രാന്‍സിസിന്‍റെ അധ്യക്ഷതയില്‍ സെപ്തംബര്‍ 30ന് വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ നടന്ന കര്‍ദിനാള്‍മാരുടെ യോഗത്തില്‍ (കണ്‍സിസ്റ്ററിയില്‍) വച്ചാണ് വിശുദ്ധ പദപ്രഖ്യാപനത്തിന്‍റെ തിയതി നിശ്ചയിക്കപ്പെട്ടത്. ഉയിര്‍പ്പ് കാലത്തെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഏപ്രില്‍ 27 (പുതുഞായര്‍). ദൈവ കരുണയുടെ തിരുന്നാള്‍ ദിനം എന്ന പ്രത്യേകത കൂടി ഈ ദിനത്തിനുണ്ട്.

വാഴ്ത്തപ്പെട്ടവരായ തന്‍റെ രണ്ടു മുന്‍ഗാമികളെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള പ്രമാണരേഖയില്‍ 2013 ജൂലൈ 5നാണ് പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ചത്. അതേ ദിവസം തന്നെയാണ് ജോണ്‍ 23-ാമന്‍ പാപ്പായെ അദ്ദേഹത്തിന്‍റെ വാഴ്ത്തപ്പെട്ട പദവിയും അനിതരസാധാരണമായ ജീവിത വിശുദ്ധിയും പുണ്യങ്ങളും പരിഗണിച്ച്, അത്ഭുത രോഗശാന്തി ലബ്ദിയുടെ തെളിവ് ഇല്ലാതെതന്നെ വിശുദ്ധിയുടെ പദവിയിലേയ്ക്ക് ഉയര്‍ത്താന്‍, ഫ്രാന്‍സിസ് മാര്‍പാപ്പ തീരുമാനിച്ചത്.








All the contents on this site are copyrighted ©.