2013-09-27 19:53:37

പാപ്പായുടെ ഉപദേശക സമിതിയില്‍
ഇന്ത്യയുടെ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


27 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
എട്ട്-അംഗ കര്‍ദ്ദിനാള്‍ സംഘം പാപ്പായുടെ ഉപദേശകരാണെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ്,
ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി പ്രസ്താവിച്ചു. സഭാ ജീവിതത്തിന്‍റെ കാലികമായ നവീകരണത്തിനും ക്രമീകരണത്തിനുമായി പാപ്പാ നിയോഗിച്ച എട്ട് അംഗ കര്‍ദ്ദിനാളന്മാരുടെ കമ്മിഷന്‍
ഒക്ടോബര്‍ 1 മുതല്‍ 3-വരെ വത്തിക്കാനില്‍ സമ്മേളിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.

ലോകവിഗതികള്‍ സഭാ ജീവിതത്തെ വെല്ലുവിളിക്കുന്നതാകയാല്‍ സുവിശേഷവത്ക്കരണ പദ്ധതിയില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തുന്നതിന് സഹായകമാകുന്ന ഉപദേശക സമിതിയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നായി പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന കര്‍ദ്ദിനാളന്മാരെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി.

1. ഇന്ത്യയില്‍നിന്നും മുബൈ അതിരൂപതാദ്ധ്യക്ഷന്‍
കര്‍ദ്ദാനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്,
2. ആഫ്രിക്കയില്‍നിന്നും, കിന്‍ഷാസ് അതിരൂപതാദ്ധ്യക്ഷന്‍
കര്‍ദ്ദിനാള്‍ ലൗറന്‍റ് മൊണ്‍സേംഗോ
3. ആസ്ത്രേലിയയില്‍നിന്നും സിഡ്നി അതിരൂപതാദ്ധ്യക്ഷന്‍,
കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍,
4. ലാറ്റിനമേരിക്കയെ പ്രതിനിധകരിച്ച്, തെജൂസിഗല്‍പാ അതിരൂപതാദ്ധ്യക്ഷന്‍
കര്‍ദ്ദിനാള്‍ ആന്‍ഡ്രൂ മരദിയാഗാ,
5. സാന്തിയോഗ മെത്രാപ്പോലീത്താ ഫ്രാന്‍സിസ് സേവ്യര്‍ ഒസ്സാ,
6. ജര്‍മ്മനിയില്‍നിന്നും മ്യൂനിക്ക് അതിരൂപതാദ്ധ്യക്ഷന്‍
റെയ്നാര്‍ഡ് മാക്സ്,
7. അമേരിക്കയില്‍നിന്നും ബോസ്റ്റണ്‍ അതിരൂപതാ മെത്രാപ്പോലീത്താ
കര്‍ദ്ദിനാള്‍ ഷോണ്‍ ഒ,മാലി,
8. ഇറ്റലിയില്‍നിന്നും, വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ പ്രസിഡന്‍റ്
കര്‍ദ്ദിനാള്‍ ജോസഫ് ബര്‍ത്തേല്ലോ
എന്നിവരാണ് ഏപ്രില്‍ മാസത്തില്‍ പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ച ഉപദേശകസമിതി അംഗങ്ങള്‍.
Reported : nellikal, sedoc








All the contents on this site are copyrighted ©.