2013-09-25 20:37:14

സിറയയ്ക്കുവേണ്ടിയൊരു
സമാധാനാഭ്യര്‍ത്ഥന


25 സെപ്റ്റംബര്‍ 2013, ഡമാസ്ക്കസ്
രക്തച്ചൊരിച്ചിലും അക്രമവും കൈവെടിഞ്ഞ് സിറിയയുടെ ശേഷിക്കുന്ന അന്തസ്സും സാംസ്ക്കാരിക പൈതൃകവും പുനര്‍സ്ഥാപിക്കണമെന്ന് ഗ്രീക്ക് ഓര്‍ത്തഡോക്ട് പാത്രിയിര്‍ക്കിസ്, യൌനാന്‍ യാസിഗി അഭ്യര്‍ത്ഥിച്ചു.
നൂറോളം അന്തേവാസികളും അനാഥക്കുഞ്ഞുങ്ങളും പാര്‍ക്കുന്ന ഡമാസ്ക്കസ്സിലുള്ള വിശുദ്ധ തക്ലയുടെ നാമത്തിലുള്ള പുരാതനമായ കന്യകാലയത്തിന്‍റെ ദയനീയമായ അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സെപ്റ്റംബര്‍ 24-ന് ഡമാസ്ക്കസ്സില്‍ പാത്രിയര്‍ക്കിസ് യാസിഗി സമാധാനാഭ്യര്‍ത്ഥന നടത്തിയത്.

അക്രമവും കലാപവും ചുറ്റും നടക്കുന്നതിനിടയില്‍ ഓടിരക്ഷപ്പെടാന്‍ കരുത്തില്ലാത്ത നിരാലംബരുടെ പേരിലാണ് താന്‍ ഈ അഭ്യര്‍ത്ഥന നടത്തുന്നതെന്ന് അന്തര്‍ദേശിയ റെഡ് ക്രോസ് സന്നദ്ധ സംഘടനയ്ക്ക് സെപ്റ്റംബര്‍ 24-ാം തിയതി ചൊവ്വാഴ്ച അയച്ച പ്രസ്താവനയില്‍ പാത്രിയാര്‍ക്കിസ് യാസിഗി വ്യക്തമാക്കി.
വിഭാഗീയത കൈവെടിഞ്ഞും അക്രമമുപേക്ഷിച്ചും ഇനിയെങ്കിലും സംവാദത്തിന്‍റെ പാതയിലൂടെ സമാധനം പുനര്‍സ്ഥാപിക്കാന്‍ മാതൃഭൂമിയോടു സ്നേഹമുള്ളവര്‍ പരിശ്രമിക്കണമെന്ന് പാത്രിയര്‍ക്കിസ് യാസിഗി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.