2013-09-25 20:04:27

ജീവിതബോധ്യങ്ങള്‍ പങ്കുവച്ച
ഇടയ സന്ദര്‍ശനം


25 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
സര്‍ദീനിയയിലേയ്ക്കുള്ള ഇടയസന്ദര്‍ശനം വെളിപ്പെടുത്തിയത് പാപ്പാ ഫ്രാന്‍സിസിന്‍റെ ജീവിതത്തിലെ ബോധ്യങ്ങളാണെന്ന് വത്തിക്കാന്‍റെ ദിനപത്രം, ലൊസര്‍വത്തോരെ റൊമാനോയുടെ പത്രാധിപര്‍, ജൊവാന്നി വ്യായാന്‍ പ്രസ്താവിച്ചു. സെപ്റ്റംമ്പര്‍ 22-ാം തിയതി തെക്കു കിഴക്കെ ഇറ്റലിയിലെ സര്‍ദീനിയ ദ്വീപിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസ് നടത്തിയ ഇടയ സന്ദര്‍ശനത്തെക്കുറിച്ച് എഴുതിയ പത്രാധിപക്കുറിപ്പിലാണ് വ്യാന്‍ ഇങ്ങനെ പ്രസ്താവിച്ചത്.

മനുഷ്യയാതനകള്‍ക്കും, ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കുംമദ്ധ്യേ നിസ്സഹായരായി നോക്കിനില്ക്കാതെ ഐക്യദാര്‍ഢ്യത്തിന്‍റെയും പരസ്പര സഹകരണത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെ മാര്‍ഗ്ഗം സ്വീകരിക്കണമെന്ന് പാപ്പായുടെ പ്രബോധനം ഹൃദയസ്പര്‍ശിയായിരുന്നെന്ന് വ്യായാന്‍ പത്രാധിപക്കുറിപ്പില്‍ പരാമര്‍ശിച്ചു.
ഇറ്റലിയില്‍നിന്നും ആര്‍ജന്‍റീനായിലേയ്ക്കുള്ള തന്‍റെ കുടുംബത്തിന്‍റെ കുടിയേറ്റ കഥ പാപ്പാ യുവജനങ്ങളോടു പങ്കുവച്ചു. നിരാലംബരെ കൈവെടിയാത്ത ക്രിസ്തുവിനോടു ചേര്‍ന്നുള്ള വിശ്വസ്തമായ യാത്രയാണ് യാതനകള്‍ക്കുമദ്ധ്യേയും ജീവിതത്തിന് അര്‍ത്ഥംതരുന്നതെന്ന് പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പച്ചതും വ്യക്തി ജീവിത ബോധ്യമായിരുന്നെന്ന് വ്യാന്‍ പത്രാധിപക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

ഇറ്റലിയുടെ വടക്കു കിഴക്ക് മദ്ധ്യധരണയാഴിയിലെ ജനനിബിഡമായ ദ്വീപാണ് സര്‍ദീനിയ. വത്തക്കാനില്‍നിന്ന് രാവിലെ 6.30 പുറപ്പെട്ട പാപ്പായുടെ ഏകദിന ഇടയസന്ദര്‍ശനം രാത്രി 8 മണിവരെ നീണ്ടുനിന്നു.
Reported : nellikal









All the contents on this site are copyrighted ©.