2013-09-25 20:24:42

ക്രിസ്തു തുറന്നിട്ട
സ്നേഹസംസ്കൃതി


25 സെപ്റ്റംബര്‍ 2013, റോം
ഗവേഷണങ്ങളും പഠനങ്ങളും സ്നേഹസംസ്ക്കാരം വളര്‍ത്തണമെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ പ്രസ്താവിച്ചു. ക്രിസ്തുവില്‍ തുറക്കപ്പെട്ട ലാളിത്യമാര്‍ന്ന ദൈവരാജ്യനിര്‍മ്മിതി ദൈവിക രഹസ്യമാണ്. ക്രിസ്തു തുറന്നിട്ട പുതിയ സാമൂഹ്യനിര്‍മ്മിതി പുതിയൊരു സംസ്ക്കാരത്തിലേയ്ക്കാണ്, സ്നേഹസംസ്ക്കാരത്തിലേയ്ക്കാണ് ലോകത്തെ നയിക്കുന്നതെന്ന് സെപ്റ്റംബര്‍ 24-ാം തിയതി റോമില്‍ ചേര്‍ന്ന പുരാവസ്തു ഗവേഷകരുടെ അന്തര്‍ദേശിയ സമ്മേളനത്തെ കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ഉദ്ബോധിപ്പിച്ചു.

ദാരിയൂസ് രാജാവ് ജരൂസലേം ദേവാലയം പണിയാന്‍ കല്പനയിട്ടതും, രാജ്യസമ്പത്തും ദേശത്തുള്ള സകലരുടെയും സഹകരണവും അതിന് ഉപകരണമാക്കിയതുപോലെയാണ് 3-ാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി മനോഹരമായ ദേവാലയങ്ങള്‍ പണിതീര്‍ക്കാന്‍ മുന്‍കൈ എടുത്തതെന്ന് എസ്രായുടെ പഴയനിയമ ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ വ്യക്തമാക്കി (എസ്രാ 6, 7-8). കാലത്തിന്‍റെ അതിനാഥനായ ദൈവം തന്‍റെ പദ്ധതിയില്‍ കരുത്തരായ മനുഷ്യരെ ഉപകരണങ്ങളാക്കുന്ന പ്രക്രിയ ലോകത്ത് ഇന്നും തുടരുന്നുവെന്ന് എസ്രായുടെ വചനത്തെ അധികരിച്ച് കര്‍ദ്ദിനാള്‍ ബര്‍ത്തോണെ ക്രിസ്തീയ ഗവേഷകരുടെ സംഗമത്തെ ഉദ്ബോധിപ്പിച്ചു. Reported : nellikal, sedoc








All the contents on this site are copyrighted ©.