2013-09-24 17:28:59

ദരിദ്രരോട് സ്നേഹപൂര്‍വ്വം പെരുമാറാം: മാര്‍പാപ്പയുടെ ട്വീറ്റ്


24 സെപ്തംബര്‍ 2013, വത്തിക്കാന്‍
ദരിദ്രരോട് സ്നേഹപൂര്‍വ്വം പെരുമാറാന്‍ മാര്‍പാപ്പയുടെ ക്ഷണം. സെപ്തംബര്‍ 24ന് ട്വിറ്ററിലൂടെയാണ് മാര്‍പാപ്പ ഈ ക്ഷണം നടത്തിയത്. “ദരിദ്രരെ കാരുണ്യപൂര്‍വ്വം വീക്ഷിക്കാനും, മാനുഷികമായ കണക്കുക്കൂട്ടലുകളും ഭയവും കൂടാതെ സ്നേഹപൂര്‍വ്വം അവരോട് പെരുമാറാന്‍ സാധിക്കുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാം” – എന്നാണ് ചൊവ്വാഴ്ച പാപ്പ ട്വിറ്ററില്‍ കുറിച്ചത്. @pontifex എന്ന ഔദ്യോഗിക അക്കൗണ്ടില്‍ മാര്‍പാപ്പയുടെ ട്വീറ്റുകള്‍ 9 ഭാഷകളില്‍ (ലാറ്റിന്‍, ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി) ലഭ്യമാണ്. തൊണ്ണൂറ് ലക്ഷത്തിലേറെ പേര്‍ ട്വിറ്ററില്‍ മാര്‍പാപ്പയുടെ സന്ദേശങ്ങള്‍ ‘പിന്തുടരുന്നുണ്ട്’.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.