2013-09-19 19:35:48

മെക്സിക്കോ ദുരന്തത്തില്‍
പാപ്പായുടെ സാന്ത്വനസന്ദേശം


19 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
വേദനയുടെ ഈ സമയത്ത് മെക്സിക്കോയിലെ ജനങ്ങള്‍ക്കൊപ്പം തന്‍റെ ആത്മീയസാന്നിദ്ധ്യമുണ്ടെന്നും പാപ്പാ സന്ദേശത്തിലൂടെ അറിയിച്ചു. സെപ്റ്റംബര്‍ 15, 16, 17 തിയതികളില്‍ മെക്സിക്കോയുടെ വടക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റും പേമാരിയും മൂലം വേദനിക്കുന്ന ജനങ്ങള്‍ക്കാണ് പാപ്പാ ഇങ്ങനെ സാന്ത്വന സന്ദേശമയച്ചത്.

60 പേരുടെ മരണത്തിന് ഇടയാക്കുകയും 40,000-ത്തോളം പേര്‍ ഭവന രഹിതരാക്കപ്പെടുകയും ചെയ്ത ദുരന്തത്തില്‍ പാപ്പാ അതിയായ ദുഃഖം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളെ പാപ്പാ അനുശോചനം അറിയിച്ചു. മെക്സിക്കോയുടെ മദ്ധ്യസ്ഥയായ ഗ്വാദലൂപ്പേയിലെ കന്യകാനാഥയ്ക്ക് മുറിപ്പെട്ടവരെയും ഭവനരഹിതരാക്കപ്പെട്ടവരെയും പാപ്പാ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.

ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ജോസഫ് ഒര്‍ത്തേഗ വഴിയാണ് പാപ്പ സന്ദേശമയച്ചത്.
Reported : nellikal, sedoc








All the contents on this site are copyrighted ©.