2013-09-19 19:29:03

ദൈവിക കാരുണ്യം
പ്രത്യാശപകരുന്ന സത്യം


19 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
ദൈവത്തിന്‍റെ കരുണയില്‍ ആശ്രയിച്ച് മുന്നോട്ടു ചരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു.
സെപ്റ്റംബര്‍ 19-ാം തിയതി കണ്ണിചേര്‍ത്ത ട്വിറ്റ് സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
പാപികളെങ്കിലും ദൈവം നമ്മോടു പൊറുക്കുമെന്നുള്ള സത്യം സന്തോഷദായകാണ്. അങ്ങനെ ദൈവിക കാരുണ്യത്തില്‍ പ്രത്യാശയര്‍പ്പിച്ച് നമുക്ക് മുന്നോട്ടു ചരിക്കാം, എന്നായിരുന്നു ഇക്കുറി പാപ്പായുടെ ട്വിറ്റി ശൃംഖലയിലെ സ്നേഹസന്ദേശം.

@ pontifex എന്ന ഹാന്‍ഡില്‍ ട്വീറ്റര്‍ ശൃംഖലയില്‍ കണ്ണചേരുന്ന പാപ്പാ അനുദിന ജീവിതത്തിന് പ്രത്യാശ പകരുന്ന സാരോപദേശങ്ങളാണ് പങ്കുവയ്ക്കുന്നത്.

അറബി, ലത്തീന്‍, ഇംഗ്ലിഷ് എന്നിങ്ങനെ 9 ഭാഷകളില്‍ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്ന പാപ്പാ ട്വിറ്റര്‍ ശൃംഖലയിലെ ജനപ്രീതിയാര്‍ജ്ജിച്ച മഹത്തുക്കളില്‍ ഒരാളാണ്.

Original message :
We are all sinners, but we experience the joy of God’s forgiveness and we walk forward trusting in his mercy.

Omnes quidem peccatores sumus, attamen mansuetudine Domini fruimur eiusque misericordiae fidentes ambulamus.

نحن جميعا خَطَأَة، لكننا نعيش فرحة غفران الله ونسير واثقين في رحمته.
Reported : nellikal, sedoc








All the contents on this site are copyrighted ©.