2013-09-19 19:47:04

കുടിയേറ്റ മേഖലയില്‍
മടിച്ചുനില്ക്കരുത്


19 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
കുടിയേറ്റത്തിന്‍റെ സാമൂഹ്യ സാഹചര്യങ്ങിലേയ്ക്ക് വ്യക്തികള്‍ ഇഴുകിച്ചേരണമെന്ന്, പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ സെക്രട്ടറി, ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പ്രസ്താവിച്ചു.

സെപ്റ്റംബര്‍ 18-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ബിഷപ്പ് കളത്തിപ്പറമ്പില്‍ ഇങ്ങനെ പ്രസ്താവിച്ചത്.

ഇന്ത്യയില്‍നിന്നും യൂറോപ്പിലേയ്ക്ക് കുടിയേരുന്നവരുടെ എണ്ണത്തിന് കുറവില്ലെന്നും, സാമൂഹ്യമായും സാംസ്ക്കാരികമായും പുതിയ ജീവിത മേഖലയില്‍ ഇഴകിച്ചേരുകയും സ്വയം സമന്വയിപ്പിക്കുകയും ചെയ്യുന്നവരാണ് വിജയിക്കുന്നതെന്നും ബിഷപ്പ് കളത്തിപ്പറമ്പില്‍ ചൂണ്ടിക്കാട്ടി.

പുതിയ സംസ്ക്കാരത്തില്‍ വേഗം ഇണങ്ങിച്ചേരുന്നവരെ ആതിഥേയ രാഷ്ട്രത്തിലെ ജനങ്ങള്‍ അംഗീകരിക്കുകയും പിന്‍തുണയ്ക്കുകയും ചെയ്യുമെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു.
ഞങ്ങള്‍ രണ്ടാംകിട പൗരന്മാരാണെന്ന മനോഭാവത്തോടെ പ്രാദേശിക സഭയിലേയ്ക്കും സമൂഹത്തിലേയ്ക്കും ഇറങ്ങിച്ചെല്ലാതെ, ഇണങ്ങിച്ചേരാതെ അപഹര്‍ഷബോധത്തോടെ ജീവിക്കുന്ന ധാരാളം ഹതഭാഗ്യരെ യൂറോപ്പിലെ സന്ന്യാസ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും കണുന്നുണ്ടെന്ന് ബിഷപ്പ് കളത്തിപ്പറമ്പില്‍ അഭിമുഖത്തില്‍ പങ്കുവച്ചു.
Reported : nellikal, radio vatican








All the contents on this site are copyrighted ©.