2013-09-18 18:16:13

സിറിയയെ തുണച്ചത്
പാപ്പായുടെ പ്രാര്‍ത്ഥനയെന്ന്


18 സംപ്റ്റംബര്‍ 2013, സിറിയ
സിറിയയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ പ്രാര്‍ത്ഥന സഹായകമായിട്ടുണ്ടെന്ന് അവിടത്തെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷ് മാരിയോ സെനാരി പ്രസ്താവിച്ചു. പാപ്പാ ഫ്രാന്‍സിസിന്‍റെ നേതൃത്തില്‍ ലോകമെമ്പാടും ഉയര്‍ന്ന പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് സിറിയയിലെ സ്ഥിതിഗതികള്‍ മാറ്റിമറിക്കപ്പെട്ടതെന്ന് ആര്‍ച്ചുബിഷപ്പ് സിനാറി സെപ്റ്റംബര്‍ 17-ന് ഡമാസ്ക്കസ്സില്‍ ഇറക്കിയ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

ആസാദ് സര്‍ക്കാര്‍ നടത്തിയ രാസായുധ പ്രയോഗത്തിന്‍റെ കുറ്റസമ്മതവും, വന്‍ശക്തികളുടെ സായുധ ഇടപെടലില്‍നിന്നുമുള്ള പിന്മാറ്റവും ‘പ്രാര്‍ത്ഥനവഴി നേടിയ രണ്ട് അത്ഭുതങ്ങളാ’ണെന്ന് ആര്‍ച്ചുബിഷപ്പ് സെനാറി സാക്ഷൃപ്പെടുത്തി. ഗൗത്തായിലെ രാസായുധ ആക്രമണത്തെ തുടര്‍ന്നുണ്ടായ യുഎന്‍ സംഘത്തിന്‍റെ പരിശോധനയും, കൈവശുമുള്ള രാസായുധ ശേഖരങ്ങള്‍ യുഎന്‍ സംഘത്തിന് അടയറവയ്ക്കുന്നതിനും നശിപ്പിക്കുന്നതിനുമുള്ള സിറിയയുടെ സമ്മതവും പ്രാര്‍ത്ഥനവഴി നേടിയ സമാധാനത്തിന്‍റെ പ്രത്യാശയാണെന്ന് ആര്‍ച്ചുബിഷപ്പ് സെനാറി വിശേഷിപ്പിച്ചു.
Reported : nellikal, Asianews








All the contents on this site are copyrighted ©.