2013-09-18 18:58:14

മനുഷ്യരുടെകൂടെ ചരിക്കുന്ന
പാപ്പായുടെ മഹത്തായ ദര്‍ശനം


18 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
മനുഷ്യരോടൊപ്പം നടക്കാനുള്ള സഭയുടെ മഹത്തായ ദര്‍ശനമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ആകര്‍ഷകമായ വ്യക്തിത്വം വെളിപ്പെടുത്തന്നതെന്ന് സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ മരിയ ചേലി പ്രസ്താവിച്ചു. സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണിസിലിന്‍റെ ആസന്നമാകുന്ന സമ്പൂര്‍ണ്ണ സമ്മേളനത്തിന് ആമുഖമായിട്ട്

സെപ്റ്റംബര്‍ 17-ാതം തിയതി ചൊവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആര്‍ച്ചബിഷപ്പ് ചേലി ഇങ്ങനെ അഭിപ്രായപ്പെട്ടത്. നേര്‍ക്കാഴ്ചയിലൂടെയും, സംവാദത്തിലൂടെയും, പങ്കുവയ്ക്കലിലൂടെയുമെല്ലാം വേദനിക്കുന്ന മനുഷ്യരുടെ പക്ഷംചേരുന്ന സംവേദനശൈലിയാണ് പാപ്പായെ ലോകമാധ്യമങ്ങള്‍ക്ക് പ്രിയങ്കരനാക്കുന്നതെന്ന്, അഭിമുഖത്തില്‍ ആര്‍ച്ചുബിഷപ്പ് ചേലി ചൂണ്ടിക്കാട്ടി.
ലളിതമായ ഭാഷ, മനുഷ്യമനസ്സുകളെ വെല്ലുവിളിക്കുന്ന ചിന്തകള്‍, വാക്കുകളെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഹൃദയത്തില്‍നിന്നുയരുന്ന ആംഗ്യഭാഷയും വാക്കുകളെ അതിജീവിക്കുന്ന ഉപമകളും ഉദാഹരണങ്ങളും പാപ്പായുടെ ആശയവിനിമയത്തെ ഹൃദ്യവും ആകര്‍ഷകവുമാക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ചേലി കൂട്ടിച്ചേര്‍ത്തു.

പോള്‍ ആറാന്‍ പാപ്പാ പ്രസിദ്ധീകരിച്ച ‘അത്ഭുത ലോകത്ത്’ Inter Mirifica എന്ന സഭയുടെ സമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങളെ സമ്പന്ധിക്കുന്ന പ്രഥമ ചാക്രിക ലേഖനത്തിന്‍റെ 50-ാം വാര്‍ഷികമാണെന്ന് ആര്‍ച്ചുബിഷപ്പ ചേലി അഭിമുഖത്തില്‍ അനുസ്മരിച്ചു. നവയുഗത്തിന്‍റെ ബഹുശാഖമായ മാധ്യമ ശൃഖല ക്രിയാത്മകമായി ഉപോയോഗപ്പെടുത്തിക്കൊണ്ട് ഇന്നത്തെ ലോകത്ത് സുവിശേഷം എങ്ങനെ പ്രഘോഷിക്കാമെന്നത് സഭയുടെ ഇന്നിന്‍റെ വെല്ലുവിളിയാണെന്ന് ആര്‍ച്ചുബിഷപ്പ് ചേലി അഭിമുഖത്തില്‍ പ്രസ്താവിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.