2013-09-18 19:27:15

കൂടുതല്‍ ജനകീയമാകുന്ന
വത്തിക്കാന്‍ മാധ്യമങ്ങള്‍


18 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
പാപ്പായുടെ പരിപാടികള്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ കാണുന്നവരുടെയും, വത്തിക്കാന്‍റെ ടെലിവിഷന്‍, റേഡിയോ, ദിനപത്രം, ആഴ്ചപ്പതിപ്പ്, മാസിക, ട്വിറ്റര്‍, വെബ്സൈറ്റ് എന്നീ സമ്പര്‍ക്ക മാധ്യമങ്ങളോടും പ്രതികരിക്കുന്നവരുടെ കണക്കുകള്‍ നിരീക്ഷിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ ദിനപത്രം ‘ലൊസര്‍വത്തോരെ റൊമാനോ’ ഇങ്ങനെ പ്രസ്താവിച്ചത്.

വത്തിക്കാന്‍റെ ആഴ്ചപ്പതിപ്പ് ‘ലൊസര്‍വത്തോരെ റോമാനോ’യുടെ മലയാളം പതിപ്പിന് അനുവാചകരുടെ എണ്ണം 25,000-മായി ഉയര്‍ന്നിട്ടുണ്ടെന്ന് റോമില്‍ പ്രസിദ്ധീകരിച്ച പ്രസ്താവന വെളിപ്പെടുത്തി. പാപ്പാ ഫ്രാന്‍സിസിന്‍റെ തെരഞ്ഞെടുപ്പിനുശേഷം മാധ്യമലോകം നിരീക്ഷിച്ചിട്ടുള്ള വര്‍ദ്ധനവാണിതെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് ഫാദര്‍ ഫ്രോദറിക്കോ ലൊമ്പാര്‍ഡിയും പ്രസ്താവന സ്ഥീരികരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു.

പാപ്പായുടെ പ്രഭാഷണങ്ങളുടെയും പ്രസംഗങ്ങളുടെയും സംഗ്രഹം അനുദിന പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ഉപയുക്തമാകുന്ന വിധത്തില്‍ ഡജിറ്റല്‍ മാധ്യമ ശൃംഖലയിലൂടെ ഒക്ടോബര്‍ മുതല്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിനും തിരുവനന്തപുരത്തുനിന്നും ലൊസര്‍വത്തോരെ റൊമാനോ മലയാളം ആഴ്ചപ്പതിപ്പ് ഡിജിറ്റല്‍ സംവിധാനത്തില്‍ പദ്ധതി ഒരുക്കിയിട്ടുണ്ടെ്ന്നും പ്രസ്താവന വെളിപ്പെടുത്തി.
Reported :nellikal. sedoc









All the contents on this site are copyrighted ©.