2013-09-17 17:10:58

മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ സന്നദ്ധനാണോ?


17 സെപ്തംബര്‍ 2013, വത്തിക്കാന്‍
നമ്മുടെ സഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ സന്നദ്ധരാണോ നാമെന്ന് ആത്മപരിശോധന നടത്താന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍ സെപ്തംബര്‍ 17ന് നടത്തിയ ട്വീറ്റിലൂടേയാണ് പരസഹായ സന്നദ്ധതയെക്കുറിച്ച് മാര്‍പാപ്പ ലോകത്തെ ഓര്‍മ്മിപ്പിച്ചത്. “സഹായം ആവശ്യമുള്ള അനേകര്‍ ഇന്നത്തെ ലോകത്തുള്ളപ്പോള്‍, എന്‍റെ കാര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിച്ച് ജീവിക്കുന്ന വ്യക്തിയാണോ ഞാന്‍? സഹായം ആവശ്യമുള്ളവരെക്കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ടോ?” - എന്ന ചിന്തോദീപകമായ സന്ദേശമാണ് പാപ്പ ഫ്രാന്‍സിസ് ട്വിറ്ററില്‍ കുറിച്ചത്. @pontifex എന്ന ഹാന്‍ഡിലില്‍ മാര്‍പാപ്പ പങ്കുവയ്ക്കുന്ന ജ്ഞാനസൂക്തങ്ങള്‍ ലാറ്റിന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി എന്നീ ഭാഷകളില്‍ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.