2013-09-16 17:36:26

സുഖാന്വേഷണം അസംതൃപ്തിയിലേക്കുള്ള മാര്‍ഗം: മാര്‍പാപ്പ


16 സെപ്തംബര്‍ 2013, വത്തിക്കാന്‍
ഭൗതിക വസ്തുക്കളില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുന്നത് ഉറപ്പായും അസന്തുഷ്ടിയിലേക്കു നയിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെപ്തംബര്‍ 15ന് നല്‍കിയ ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ലൗകികസുഖാന്വേഷണത്തില്‍ പതുങ്ങിയിരിക്കുന്ന അപകടത്തെക്കുറിച്ച് മാര്‍പാപ്പ ലോകത്തെ അനുസ്മരിപ്പിച്ചത്. @pontifex എന്ന ഔദ്യോഗിക ഹാന്‍ഡിലില്‍, ലാറ്റിന്‍, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, അറബി എന്നീ ഭാഷകളില്‍ പാപ്പ ഫ്രാന്‍സിസിന്‍റെ ട്വീറ്റുകള്‍ ലഭ്യമാണ്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.