2013-09-16 17:37:23

പശ്ചിമേഷ്യയിലെ ലത്തീന്‍ മെത്രാന്‍മാരുടെ സമ്മേളനം റോമില്‍


16 സെപ്തംബര്‍ 2013, വത്തിക്കാന്‍
അറബ് ലോകത്തെ ലത്തീന്‍ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതി അംഗങ്ങളുടെ സമ്മേളനം റോമില്‍ ആരംഭിച്ചു. പശ്ചിമേഷ്യയിലെ ഇസ്ലാം രാജ്യങ്ങള്‍ക്കുപുറമേ, ഈജിപ്തിലേയും സൊമാലിയായിലേയും ലത്തീന്‍ റീത്തിലെ മെത്രാന്‍മാരുടെ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സെപ്തംബര്‍ 16ന് ആരംഭിച്ച സമ്മേളനം 20ന് സമാപിക്കും.
ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഫൗദ് ത്വാല്‍ ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം, മധ്യപൂര്‍വ്വ ദേശത്തെ വിശ്വാസവര്‍ഷാചരണവും, രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് അനുസ്മരണ പരിപാടികളും വിലയിരുത്തും. സമ്മേളനത്തില്‍ പങ്കെടുക്കുന്ന സഭാ മേലധ്യക്ഷന്‍മാര്‍ക്ക് വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ മാര്‍പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കാനും, സഹകാര്‍മ്മികരാകാനും, മാര്‍പാപ്പയോട് സംസാരിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

വാര്‍ത്താ സ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.