2013-09-16 17:37:44

ജപ്പാനില്‍ ആണവോര്‍ജ്ജ ഉല്‍പാദനം നിലച്ചു


16 സെപ്തംബര്‍ 2013, ടോക്കിയോ
ജപ്പാനിലെ ആണവോര്‍ജ്ജ ഉല്‍പാദനം പൂര്‍ണ്ണമായും നിലച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് പ്രവര്‍ത്തനിരതമായിരുന്ന അവസാന ആണവനിലയവും ജപ്പാന്‍ അടച്ചുപൂട്ടിയത്. ഫുകൂയി പ്രവിശ്യയില്‍ വൈദ്യുതോല്‍പാദനം നടത്തിയിരുന്ന കന്‍സായി ഇലക്ട്രിക് പവര്‍ പ്ലാന്‍റാണ് പ്രവര്‍ത്തനം നിറുത്തിയ അവസാന പ്ലാന്‍റ്. പരിശോധയുടെ പേരിലാണ് ആണവ റിയാക്ടറുകള്‍ അടച്ചിരിക്കുന്നതെങ്കിലും ഇനി തുറക്കാന്‍ സാധ്യതയിലെന്നാണ് കരുതപ്പെടുന്നത്. ആണവ നിലയ സുരക്ഷാ സമിതി ആണവോര്‍ജ്ജ ഉല്‍പാദന കേന്ദ്രങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് അതി ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ആണവോര്‍ജ്ജ ഉല്‍പാദന കമ്പനികള്‍ റിയാക്ടറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്താ സ്രോതസ്സ്: AP, വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.