2013-09-12 20:32:15

സഭയോടുള്ള സചേതനമായ
മാതൃബന്ധം


12 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
അമ്മയായ സഭയോടുള്ള ബന്ധം സചേതനമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു. സെപ്റ്റംബര്‍ 11-ാം തിയതി ബുധനാഴ്ചത്തെ പതിവുള്ള പൊതുകൂടിക്കാഴ്ച പ്രഭാഷണമദ്ധ്യേയാണ് സഭയെ അമ്മയെന്നും വിശ്വാസികളുടെ സഭയുമായുള്ള ബന്ധത്തെ ആന്തരികവും സചേതനവുമായ ബന്ധമെന്നും പാപ്പാ വിശേഷിപ്പിച്ചത്.
ഒരു പ്രസ്ഥാനത്തിലോ രാഷ്ട്രീയ പാര്‍ട്ടിയിലോ പേരു ചേര്‍ത്തും, ഫോറം പൂരിപ്പിച്ചും സഭയില്‍ അംഗമാകാനാവില്ല, അമ്മയോടെന്നപോലെ ആന്തരികമായി സ്നേഹത്തിലും ജീവനിലുമുള്ള ആന്തരീകബന്ധമാണതെന്നും പാപ്പാ വ്യക്തമാക്കി.

അതിനാല്‍ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് സഭയില്‍നിന്നും അകന്നുനില്ക്കുന്നത് വിരോധാഭാസമായിരിക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. ക്രൈസ്തവന്‍ ഏകാകിയായി ജീവിക്കുക അസാദ്ധ്യമാണെന്നും, സഭാ മാതാവില്‍നിന്നു പകര്‍ന്നെടുത്ത ക്രിസ്തുവെളിച്ചവും ദൈവികകാരുണ്യവും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് അടിസ്ഥാനപരവും മൗലികവുമായ ക്രൈസ്തവ സ്വഭാവമാണെന്നും പാപ്പാ വ്യക്തമാക്കി.
Reported : nellikal, sedoc








All the contents on this site are copyrighted ©.