2013-09-12 20:37:45

പാപ്പാ ഫ്രാന്‍സിസിന്‍റെ
സര്‍ദീനിയ സന്ദര്‍ശനം


11 സെപ്റ്റംബര്‍ 2013, വത്തിക്കാന്‍
സെപ്റ്റംബര്‍ 22-ാം തിയതി ഞായറാഴ്ചയാണ് ഇറ്റലിയുടെ പ്രവിശ്യയായ മദ്ധ്യധരണി ആഴിയിലെ സര്‍ദീനിയ ദ്വീപ് പാപ്പാ സന്ദര്‍ശിക്കുന്നത്. ഞായറാഴ്ച രാവിലെ റോമിലെ ചമ്പീനോ വിമാനത്താവളത്തില്‍നിന്നും പുറപ്പെടുന്ന പാപ്പാ സര്‍ദീനിയായുടെ പ്രധാന നഗരമായ കാളിയരിയില്‍ ഇറങ്ങും.

ദൈവമാതാവിന്‍റെ കാളിയരിയിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലി തുടര്‍ന്നുള്ള ത്രികാലപ്രാര്‍ത്ഥനയും, തെഴിലാളികളുമായുള്ള കൂടിക്കാഴ്ച, രോഗീ സന്ദര്‍ശനം, കത്തീദ്രല്‍ ദേവാലയത്തില്‍ ജയില്‍വാസികളുമായുള്ള നേര്‍ക്കാഴ്ച...
വൈകുന്നേരത്തെ സാംസ്ക്കാരിക വേദി, യുവജനങ്ങളുമായുള്ള കൂടിക്കാഴ്ച, സഭാ പ്രതിനിധികളും ഭരണകര്‍ത്താക്കളുമായുള്ള സംവാദം എന്നിവ പാപ്പായുടെ ഏകദിന അജപാലന സന്ദര്‍ശനത്തിലെ മുഖ്യ ഇനങ്ങളാണ്. വൈകുന്നേരം 6.30-ന് പാപ്പാ വിമാനമാര്‍ഗ്ഗം റോമിലേയ്ക്കു യാത്രതിരിക്കും.
Reported : nellikal, sedoc








All the contents on this site are copyrighted ©.