2013-09-11 17:59:25

സെപ്റ്റംബര്‍ 11-ന്‍റെ ദുഃഖസ്മരണ
സമാധാനത്തിനുള്ള പ്രാര്‍ത്ഥനയായ് ഉയര്‍ന്നു


സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്‍റെ 12-ാം വാര്‍ഷികം പ്രാര്‍ത്ഥനാ ദിനമായിട്ട് ആചരിക്കുവാനാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക്ക് ഒബാമാ ജനങ്ങളെ ആഹ്വാനംചെയ്തത്. “വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു, അതിനെ കീഴ്പ്പെടുത്താന്‍ ഇരുളിനായില്ല,” (യോഹ. 1, 5) എന്ന വിശുദ്ധ യോഹന്നാന്‍റെ വചനചിന്തയോടെയാണ് അമേരിക്കന്‍ ജനതയോട് പ്രസിഡന്‍റ് ബറാക്ക് ഒബാമാ പ്രാര്‍ത്ഥനാഹ്വാനം നടത്തിയത്. അമേരിക്കന്‍ ഭരണത്തിന്‍റെ അടിത്തറയായ സ്വാതന്ത്ര്യത്തോടും ജനാധിപത്യത്തോടും മനുഷ്യാവകാശത്തോടുമുള്ള സമര്‍പ്പണം വേദനിക്കുന്ന ഓര്‍മ്മകളിലും നവീകരിക്കുകയും ബലപ്പെടുത്തുകയും ചെയ്യണമെന്ന് പ്രസിഡന്‍റ് ഒബാമാ പ്രസ്താവനയിലൂടെ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്ക്, വാഷ്ങ്ടണ്‍, പെന്‍സില്‍വേനിയ പ്രവിശ്യകളിലാണ് 2001 സെപ്റ്റംബര്‍ 11-ന് നൂറുകണക്കിന് നിര്‍ദ്ദേഷികളുടെ മരണത്തിനും വന്‍ നാശനഷ്ടങ്ങള്‍ക്കും ഇടയാക്കി അല്‍ക്വെയ്ദിയുടെ ഭീകരാക്രണം നടന്നത്.

ആക്രമണത്തില്‍ മരണമടഞ്ഞവരെയും, അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനിടയിലും ജീവന്‍ സമര്‍പ്പിച്ച സന്നദ്ധസേവകരെയും പ്രാര്‍ത്ഥനാ ദിനത്തില്‍ അമേരിക്കന്‍ ജനത പ്രത്യേകമായി അനുസ്മരിച്ചു.
സ്ത്രീകളും കുട്ടികളുമടങ്ങിയ 3000-ത്തോളം നിര്‍ദ്ദോഷികളാണ് വിമാനയാത്രികരും, തകര്‍ക്കപ്പെട്ട കെട്ടിട സമുച്ചയങ്ങളില്‍പ്പെട്ടവരും വഴികളിലുമായി അന്ന് മരണമടഞ്ഞത്.
Photo : Pentagon on fire after the plane being crashed into it.
Reported : nellikal, sedoc








All the contents on this site are copyrighted ©.